കുടുംബവഴക്ക്‌: ഭാര്യയെ കുത്തിവീഴ്‌ത്തിയശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു

0

മറ്റക്കര: കുടുംബവഴക്കിനെത്തുടര്‍ന്നു ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ്‌ തൂങ്ങി മരിച്ചു. തച്ചിലങ്ങാട്ട്‌ കുഴിക്കാട്ടു വീട്ടില്‍ സുരേന്ദ്രനാണ്‌(60) ഭാര്യ പുഷ്‌പമ്മ(55)യെ റബര്‍ വെട്ടുന്ന കത്തിക്കു കുത്തിയ ശേഷം ജീവനൊടുക്കിയത്‌. സുരേന്ദ്രന്‍ എല്‍.ഐ.സി.ഏജന്റാണ്‌. ശനിയാഴ്‌ച രാത്രി ഓന്‍പതിനു ശേഷമാണു സംഭവം.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: സുരേന്ദ്രന്‍ മദ്യപിച്ചു വഴക്കുണ്ടാക്കാറുണ്ട്‌. മൂന്നു ദിവസം മുന്‍പാണു പുഷ്‌പമ്മ സുരേന്ദ്രന്റെ വീട്ടില്‍ മടങ്ങിയെത്തിയത്‌. ശനിയാഴ്‌ച രാത്രിയില്‍ വഴക്കുണ്ടായി മദ്യലഹരിയിലായിരുന്ന സുരേന്ദ്രന്‍ പുഷ്‌പമ്മയെ കുത്തുകയായിരുന്നു. ബഹളം കേട്ട്‌ ഓടിക്കുടിയ നാട്ടുകാര്‍ പുഷ്‌പമ്മയെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. പള്ളിക്കത്തോട്‌ പോലീസില്‍ വിവരം അറിയിച്ചു. പോലീസ്‌ എത്തിയപ്പോഴേക്കും സുരേന്ദ്രന്‍ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു.
പോലീസ്‌ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല്‌. ഭാര്യ പുഷ്‌പമ്മ അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. സുരേന്ദ്രന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: വിഷ്‌ണു, വിമലല്‍.

Leave a Reply