Sunday, January 23, 2022

വീട്ടുകാർ ഗോവയിൽ അടിച്ചു പൊളിച്ചു; കള്ളൻമാർ വീടിൻ്റെ വാതിൽ അടിച്ച് പൊളിച്ചു; മോഷണം പോയത് ഒൻപതര പവൻ

Must Read

മാവേലിക്കര: ആളില്ലാത്ത വീട്ടില്‍ നിന്നും ഒന്‍പതര പവന്‍ കവര്‍ന്നു. കൊറ്റാര്‍കാവ്‌ അരപ്പുരയില്‍ ശശികുമാറിന്റെ വീട്ടിലാണ്‌ കഴിഞ്ഞ രാത്രി മോഷണം നടന്നത്‌. വീട്ടുകാര്‍ ഗോവയില്‍ പോയിരുന്നതിനാലാണ്‌ വീട്‌ പൂട്ടിയിരുന്നത്‌. മുന്‍വശത്തെ ഗ്രില്ലിന്റെ താഴ്‌ തുറന്ന്‌ അകത്തു കടന്ന്‌ വാതിലിന്റെ പകുതി തകര്‍ത്താണ്‌ മോഷ്‌ടാക്കള്‍ വീടിനുള്ളില്‍ കയറിയിട്ടുള്ളത്‌. എല്ലാ അലമാരകളും കുത്തിത്തുറന്ന നിലയിലാണ്‌. സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അടുക്കള ഭാഗത്തെ കതകും ഗ്രില്ലും തുറന്നിട്ട നിലയാണ്‌. ഗൃഹനാഥന്‍ ശശികുമാര്‍, ഭാര്യ അംബിക, മകള്‍ ദീപ, മരുമകന്‍ ശങ്കര്‍ എന്നിവര്‍ കഴിഞ്ഞ 28 നാണ്‌ ഗോവയ്‌ക്ക് പോയത്‌. വീട്ടില്‍ ആളില്ലെന്ന്‌ മനസിലാക്കിയാണ്‌ മോഷണം നടന്നതെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്ല്‌ തുറന്നു കിടക്കുന്നത്‌ കണ്ട സമീപത്ത്‌ താമസിക്കുന്ന സഹോദരന്‍ രഞ്‌ജിത്ത്‌കുമാറാണ്‌ പോലീസിനെ വിവരമറിയിച്ചത

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News