സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ

0

മിഥുൻ പുല്ലുവഴി

കൊച്ചി: വർഷങ്ങൾക്ക് മുമ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ഒരാൾ അനധികൃതമായി കെട്ടിടം നിർമിക്കുന്നു. വർഷങ്ങൾക്കിപ്പുറം കെട്ടിട നിർമാണം അനധികൃതമാണെന്ന് കണ്ട് പൊളിക്കാൻ ഉത്തരവിടുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ വരുതിയിലാക്കാൻ ആദ്യം പണം നൽകാമെന്ന് പറയുന്നു. വഴങ്ങാതെ വരുമ്പോൾ പണം ആവശ്യപ്പെട്ടെന്ന് പറഞ്ഞ് വിജിലൻസിൽ പരാതി നൽകുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നു. വിജിലൻസ് പരിശോധന പത്ര സമ്മേളനം നടത്തി വാർത്തയാക്കുന്നു. ഉദ്യോഗസ്ഥരെ സമൂഹത്തിൽ നാണം കെടുത്തുന്നു. ഇതെല്ലാം ഇന്ന് നിത്യ സംഭവണ്. എന്നാൽ ഇനി അത് നടപ്പില്ല.

സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതികൾ നൽകുന്നവരെ പൂട്ടാൻ നിയമം ശക്തമാക്കണമെന്നാണ് സർക്കാർ നിർദേശം. ഇത്തരക്കാരെ കണ്ടെത്തി 4 വകുപ്പുകൾ പ്രകാരം നടപടി എടുക്കാനാണ് തീരുമാനം.

പോലീസിന് തെറ്റായ വിവരങ്ങൾ നൽകി കേസ് എടുപ്പിച്ച് അന്വേഷണത്തിൽ നൽകിയ വിവരം തെറ്റാണെന്ന് കണ്ടെത്തിയാൽ ഐ.പി സി. 177 വകുപ്പ്

സർക്കാർ ഉദ്യോഗസ്ഥനോട് ശപഥത്തിൽ നിയമാനുസൃതമായി സത്യം പറയേണ്ടിടത്ത് കളവായി സത്യമാണെന്ന പ്രസ്താവന നടത്തിയാൽ ഐ.പി സി 181

സർക്കാർ ഉദ്യോഗസ്ഥരുടെ നിയമാനുസൃതമായ അധികാരങ്ങൾ ദുരുപയോഗം ചെയ്ത് മറ്റുള്ളവർക്ക് ക്ഷതിയോ ഉപദ്രവമോ ഉണ്ടാക്കാൻ കള്ളം പറഞ്ഞാൽ ഐ.പി സി 182

ആരെങ്കിലും ഒരു വ്യക്തിക്ക് ക്ഷതം ഏൽപ്പിക്കണമെന്ന ഉദ്ധേശത്തോട് കൂടി ആ വ്യക്തിക്കെതിരെ നിയമ നടപടി എടുക്കുകയോ അല്ലെങ്കിൽ തെറ്റായി ചാർജ് ചെയ്യുന്നത് ഐ.പി.സി 211

ഈ നിയമങ്ങൾ ശക്തമാക്കി വ്യാജ പരാതിക്കാരെ പൂട്ടാനാണ് തീരുമാനം.

Leave a Reply