Sunday, January 23, 2022

മരണശേഷവും കൃഷ്ണപ്രിയക്കെതിരെ സോഷ്യൽമീഡിയയിൽ തെറ്റായ പ്രചരണങ്ങൾ; ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിക്കുന്നു’ ; പരാതിയുമായി കുടുംബം

Must Read

കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിൻറെയും മരണത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ നടക്കുന്നത് ക്രൂരമായ വിദ്വേഷപ്രചാരണമെന്ന് കുടുംബത്തിൻറെ പരാതി. കൃഷ്ണപ്രിയയുടെ അച്ഛ​ന്റെ ഒരു വോയിസ് റെക്കോഡ് ആണ് പ്രചരിക്കുന്നത്.

എന്നാൽ അത് നേരത്തെ നന്ദു വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോഡ് ചെയ്തത് ഇപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രിയയുടെ അച്ഛൻ പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

കേരളത്തിന് നടുക്കമായി ഡിസംബർ 17ന് രാവിലെയാണ് കോഴിക്കോട് തിക്കോടിയിൽ പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നത്. തിക്കോടി സ്വദേശി കൃഷ്ണപ്രിയയാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച യുവാവ് നന്ദകുമാറും പിന്നീട് മരിച്ചു. പ്രണയത്തിൽ നിന്നും കൃഷ്ണപ്രിയ പിന്തിരിഞ്ഞതാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി.

തിക്കോടി കാട്ടുവയൽ സ്വദേശി മനോജൻറെ മകളാണ് ഇരുപത്തിരണ്ടുകാരിയായ കൃഷ്ണപ്രിയ. ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി താൽകാലിക ജോലിക്ക് കയറിയത്. പ്രതിയായ നന്ദകുമാർ പള്ളിത്താഴം സ്വദേശിയാണ്.

ഇരുവർക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ കൃഷ്ണപ്രിയ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച പുലർച്ചെ നന്ദകുമാറും മരിച്ചു. കൃഷ്ണപ്രിയയുടെ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് ശ്രമിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാനായില്ല. കൃഷ്ണപ്രിയ പ്രണയത്തിൽനിന്ന് പിന്തിരിഞ്ഞതാണ് ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്നാണ് നന്ദകുമാർ ചികിത്സയിലിരിക്കേ പൊൊലീസിന് നൽകിയ മൊഴി

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News