Sunday, September 26, 2021

കർഷകനെതിരേ വ്യാജ പരാതി നൽകിയ: വില്ലേജ് ഓഫീസറെയും സഹായിയെയും അറസ്റ്റ് ചെയ്തു

Must Read

കോയമ്പത്തൂർ: ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചുവെന്ന് കർഷകനെതിരേ വ്യാജ പരാതിനൽകിയ വില്ലേജോഫീസറെയും സഹായിയെയും പോലീസ് അറസ്റ്റുചെയ്തു. കോയമ്പത്തൂർ അന്നൂർ ഒട്രർ പാളയം വില്ലേജോഫീസർ കലൈ ശെൽവി, ഓഫീസ് അറ്റൻഡർ മുത്തുസ്വാമി എന്നിവരെയാണ് അന്നൂർ പോലീസ് അറസ്റ്റുചെയ്തത്. കർഷകനെതിരേ വ്യാജ പരാതി നൽകിയതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായവിവരം നൽകിയതിനുമാണ് കർഷക സംഘടനകളുടെ പരാതിയിൽ ഇരുവർക്കുമെതിരേ കേസെടുത്തത്. ഇതിൽ, കർഷകനായ ഗോപാലസ്വാമിയെ ചെകിടത്തടിച്ചതിനും അസഭ്യം പറഞ്ഞതിനും മുത്തുസ്വാമിക്കെതിരേ പ്രത്യേകമായി കേസെടുത്തു. അറസ്റ്റുചെയ്ത രണ്ടുപേരെയും മണിക്കൂറുകൾക്കുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഓഗസ്റ്റ് ആറിന് ഉച്ചതിരിഞ്ഞ് എത്തിയ ഗോപാൽസ്വാമി പിതാവിന്റെ മരണശേഷം ലഭിക്കേണ്ട സ്വത്ത് മറ്റൊരാളുടെപേരിൽ മാറ്റിയതിനെച്ചൊല്ലി വില്ലേജ് ഓഫീസർക്കുമുന്നിൽ തെളിവുകൾ ഹാജരാക്കിയിരുന്നു. കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട് കലൈ സെൽവി തിരിച്ചയക്കാൻ നോക്കിയപ്പോൾ ഉണ്ടായ വാഗ്വാദത്തിലാണ് മുത്തുസ്വാമി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ദൃശ്യങ്ങൾ ഒരു മാധ്യമ പ്രവർത്തകൻ പകർത്തുകയും ചെയ്തു. ഇതുകണ്ട്‌ മുത്തുസ്വാമി വീണ്ടും ഗോപാലസ്വാമിയുടെ കാലിൽ വീണ് മാപ്പുപറയുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമപ്രവർത്തകൻ ആദ്യം പുറത്തുവിട്ടത്. രാജ്യമെങ്ങും വാർത്ത വിവാദമായതോടെ ഒരാഴ്ച കഴിഞ്ഞ് മർദനദൃശ്യവും പുറത്തുവന്നു.

ഇതിനിടെ മർദനമേറ്റ ഗോപാൽസ്വാമിക്കെതിരേ റവന്യൂ ജീവനക്കാരുടെ പരാതിയിൽ വിവിധ വകുപ്പുകളിൽ കേസെടുത്തിരുന്നു. ഇതോടെ കർഷക സംഘടനകൾ അന്നൂരിൽ തുടർച്ചയായി കടയടപ്പും ബന്ദും നടത്തിയതോടെ കോയമ്പത്തൂർ മേഖലാ ഐ.ജി. നേരിട്ട് വിചാരണ നടത്തിയശേഷമാണ് ഇപ്പോൾ ഇരുവരെയും അറസ്റ്റുചെയ്തത്. കർഷകനുനേർക്ക്‌ എടുത്ത കേസ് റദ്ദാക്കാൻ കർഷകസംഘടനകൾ ആവശ്യപ്പെട്ടു. ദൃശ്യം പകർത്തി വ്യാജവാർത്ത നൽകിയ മാധ്യമപ്രവർത്തകനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്.

Leave a Reply

Latest News

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇവ കൈമാറിയത്. അനധികൃത വ്യാപാരവും മോഷണവും സാംസ്കാരിക വസ്തുക്കളുടെ...

More News