വാട്ട്സ്ആപ്പിൽ നിന്ന് വരുമാനം നേടാനുള്ള പദ്ധതിയുടെ ഭാഗമായി, പുതിയ നീക്കത്തിനൊരുങ്ങുകയാണ് ഫേസ്ബുക്ക്. തങ്ങളുടെ ഉപഭോക്താക്കളുമായി സംവദിക്കാൻ വാട്സ്ആപ്പ് സേവനം ഉപയോഗിക്കുന്ന ബിസിനസുകൾക്കായി ആപ്ലിക്കേഷനിൽ ഇ-കൊമേഴ്സ് ഓപ്ഷനുകളും ഹോസ്റ്റിംഗ് സേവനങ്ങളും ആരംഭിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. വൈകാതെ ‘വാട്സ്ആപ്പ് ബിസിനസ്’ ആപ്പ് ഉപയോഗിക്കുന്നവരിൽ നിന്നും പണമീടാക്കി തുടങ്ങുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
മൊത്തത്തിൽ, ഷോപ്പിംഗ്, ഫേസ്ബുക്ക് ഹോസ്റ്റിംഗ് സേവനങ്ങൾ, ബിസിനസ് സെയിൽസ് എന്നീ മൂന്ന് വരുമാന സ്ട്രീമുകളാണ് ഫേസ്ബുക്ക് വാട്സ്ആപ്പിൽ നിന്നും പ്രതീക്ഷിക്കുന്നത്. പുതിയ മാറ്റം പ്രകാരം ബിസിനസുകൾക്ക് വാട്സ്ആപ്പിൽ അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കും. ഫേസ്ബുക്ക് ഷോപ്സ് വഴിയാകും വിൽപ്പന. ‘ലഭ്യമായ ഉൽപ്പന്നങ്ങൾ പരിശോധിക്കുന്നതിനും ചാറ്റിൽ നിന്നുതന്നെ ഉപയോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാനുമുള്ള സൗകര്യങ്ങൾ വിപുലീകരിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
മറ്റൊരു സേവനം ഫേസ്ബുക്ക് ഹോസ്റ്റിങ് ആണ്. ബിസിനസുകൾക്ക് വാടസ്ആപ്പ് മെസ്സേജുകൾ മികച്ച രീതിയിൽ മാനേജ് ചെയ്യാനുള്ള ഒാപ്ഷനാണിത്. വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്ന ചെറുകിട – ഇടത്തര ബിസിനസുകാർക്ക് അവരുടെ ചാറ്റ് ഹിസ്റ്ററിയും മെസ്സേജുകളും ഫേസ്ബുക്ക് സെർവറുകകളിൽ സൂക്ഷിക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.
വാട്സ്ആപ്പ് ബിസിനസിന് പണമീടാക്കാനുള്ള കാരണവും ഫേസ്ബുക്ക് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് ബില്യണിലധികം വരുന്ന ആളുകൾക്ക് സൗജന്യമായി അതീവ സുരക്ഷയോടെയുള്ള ചാറ്റിങ്, കോളിങ് അടക്കമുള്ള മികച്ച സൗകര്യങ്ങൾ വാട്സ്ആപ്പ് ഒരുക്കുേമ്പാൾ പണമടച്ചുള്ള സേവനം അവതരിപ്പിക്കുക വഴി തങ്ങളുടെ സ്വന്തം ബിസിനസും കെട്ടിപ്പടുക്കുന്നത് തുടരാൻ കഴിയുമെന്നാണ് ഫേസ്ബുക്കിെൻറ പ്രതികരണം.
English summary
Facebook says it will start charging users for its ‘WhatsApp Business’ app