Sunday, September 26, 2021

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

അറബിക്കടലിൽ കേരള-കർണാടക തീരത്തെ ന്യൂനമർദ പാത്തിയും ബംഗാൾ ഉൾക്കടലിൽ ആന്ദ്രാ, ഒഡീഷ തീരത്ത് ചക്രവാതച്ചുഴിയുടെ പ്രഭാവത്തിലും കാലവർഷം സജീവമാകുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. നാളെ നാല് ജില്ലകലിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ മാസം 30 വരെ ഓറഞ്ച് അലേർട്ടുണ്ട്.

50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. നാളെ മുതൽ മുപ്പതാംതിയതി വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News