അഫ്ഗാനിസ്താനിൽ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തിൽ വൻനാശനഷ്ടം

0

അഫ്ഗാനിസ്താനിൽ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തിൽ വൻനാശനഷ്ടം. 255 പേർ മരിച്ചതായാണ് അഫ്ഗാൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 155 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബർമല, സിറുക്, നക, ഗയാൻ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്

റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കിഴക്കൻ നഗരമായ ഖോസ്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാക്കിസ്ഥാൻ അതിർത്തിക്കടുത്താണ് ഈ നഗരം. 51 കി.മി ആണ് ഭൂചലനത്തിന്റെ വ്യാപ്തി. വീടുകളടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. നാശനഷ്ടങ്ങളുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. കിഴക്കൻ അഫ്ഗാനിലും പാക്കിസ്ഥാനിലും ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

പക്തിയ പ്രവിശ്യയിലാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് അഫ്ഗാൻ ദുരന്ത നിവാരണമന്ത്രി മുഹമ്മദ് നാസിം ഹഖാനി പറഞ്ഞു. നംഗാർപൂർ, ഖോസ്ത് പ്രവിശ്യയിലും ആളപായമുണ്ടായി. പാക്കിസ്ഥാനിൽ ഭൂചലനത്തിന്റെ പ്രകമ്പനത്തെ തുടർന്ന് നാശനഷ്ടമുണ്ടോ എന്നത് വ്യക്തമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനുഷിക ദുരിതത്തിലും വലയുന്നതിനിടെയാണ് അഫ്ഗാനെ നടുക്കി ഭൂചലനമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here