ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ സംസ്കാരം ഇന്നു നടക്കാനിരിക്കെ കണ്ണൂരിൽ അതീവ ജാഗ്രത

0

കണ്ണൂർ: ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ സംസ്കാരം ഇന്നു നടക്കാനിരിക്കെ കണ്ണൂരിൽ അതീവ ജാഗ്രത. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയ‌ിൽ സൂക്ഷിച്ചിട്ടുള്ള ധീരജിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക.

സി​പി​എം ഇ​ടു​ക്കി ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്ന് വി​ലാ​പ യാ​ത്ര​യാ​യി ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും. മൃ​ത​ദേ​ഹം വൈ​കി​ട്ട് അ​ഞ്ചോ​ടെ ക​ണ്ണൂ​രെ​ത്തി​ക്കും. ത​ളി​പ്പ​റ​മ്പി​ലെ വീ​ടി​നോ​ട് ചേ​ർ​ന്ന് പാ​ർ​ട്ടി വാ​ങ്ങി​യ സ്ഥ​ല​ത്ത് രാ​ത്രി​യോ​ടെ സം​സ്കാ​രം ന​ട​ക്കും.

അ​തേ​സ​മ​യം, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റെ വാ​ഹ​ന​ത്തി​ന് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പം ഒ​രു ബ​സ് പോ​ലീ​സ് സം​ഘ​മാ​ണ് നി​ല​യു​റ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 11.30ന് ​ഡി​സി​സി ഓ​ഫീ​സി​ൽ ക​ൺ​വെ​ൻ​ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Leave a Reply