Tuesday, September 22, 2020

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പിൽ നടന്നത് അസാധാരണ നാടകീയ സംഭവ വികാസങ്ങള്‍; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി;ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ട് സ്ഥത്തെത്തി മാധ്യമങ്ങളോട് അടക്കം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടു

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പിൽ നടന്നത് അസാധാരണ നാടകീയ സംഭവ വികാസങ്ങള്‍. തീപ്പിടുത്തത്തിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ട് സ്ഥത്തെത്തി മാധ്യമങ്ങളോട് അടക്കം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടു. ആക്ഷേപങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും സംഭവിച്ചതെന്താണെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണറുമായി കൂടിക്കാഴ്ചക്കായി രാജ്ഭവനിലെത്തി. വിഎസ് ശിവകുമാര്‍, വി ടി ബൽറാം എന്നിവരും ഒപ്പമുണ്ട്. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തമടക്കമുള്ള വിഷയമടക്കം പ്രതിപക്ഷനേതാവ് ഉന്നയിക്കും.

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്നാണ് ചെന്നിത്തലയുടെ ആരോപണം. സംഭവത്തിൽ ദുരൂഹതയും അട്ടിമറി സാധ്യതയുമുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മൂന്ന് സെക്ഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തി. സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണം.

വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകളും കത്തി നശിച്ചതിൽ ഉള്‍പ്പെടുന്നു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കൽ ആണ് ഉണ്ടായത്. ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് എന്നത് പോലും ദുരൂഹമാണ്. നാൽപത് മീറ്ററോളം ദുരെ ഉള്ള ഫയലുകൾ വരെ കത്തി നശിച്ചിട്ടുണ്ടെന്നും സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേ സമയം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപിടുത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഫോറൻസിക് സംഘം തീപിടുത്തമുണ്ടായ സ്ഥലം പരിശോധിക്കുകയാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥി മന്ദിരങ്ങൾ ബുക്ക് ചെയ്ത ഫയലുകൾക്കാണ് തീപിടിച്ചതെന് പൊതുഭരണ വകുപ്പ് അറിയിക്കുന്നത്. എന്നാലിക്കാര്യത്തിൽ വ്യക്തതയില്ല.

English summary

Extraordinary dramatic developments took place in the Secretariat compound following the fire in the Protocol section of the Secretariat. Opposition groups called for a halt to the protests, which began on Friday. BJP state president K Surendran and other leaders were arrested and removed due to possible clashes.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News