Friday, April 16, 2021

പിറവത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി

Must Read

ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്

പൂഞ്ഞാർ: ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്. തന്റെ മണ്ഡലത്തിൽ മാത്രം 47 ഓളം പെൺകുട്ടികൾ ജിഹാദിന് ഇരകളായെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിൽ മാത്രം...

പെരുമ്പാവൂരിൽ കോവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രം അടച്ചു പൂട്ടി; സ്വകാര്യ ആശുപത്രികളുമായി ഒത്തുകളിയെന്ന് ആക്ഷേപം; ശമ്പളം നൽകാൻ പണമില്ലെന്ന് വിശദീകരണം

പെരുമ്പാവൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ പെരുമ്പാവൂരിൽ കൂടിയാലോചകള്‍ ഇല്ലാതെ ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രം അടച്ചു പൂട്ടി. ഇ.എം.എസ് ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്ററാണ് കുറച്ചു ദിവസം...

‘തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’ എന്ന തലവാചകത്തോടെ കേരള പൊലീസ് പങ്കുവച്ച വീഡിയോ വൈറൽ

'തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ' എന്ന തലവാചകത്തോടെ കേരള പൊലീസ് പങ്കുവച്ച വീഡിയോ വൈറൽ. ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്നു...

എറണാകുളം: പിറവത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപുറം പാർട്ടിയിൽ നിന്ന് രാജിവെച്ചു.

പിറവം സീറ്റിലേക്ക് ജിൽസിനെ കേരള കോൺഗ്രസ് പരിഗണിച്ചിരുന്നു. രാജിക്ക് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് ജിൽസ് ഉന്നയിച്ചത്. പണവും ജാതിയും നോക്കിയാണ് സീറ്റുവിഭജനം, പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജിൽസ് പെരിയപുറം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജിൽസ്.

പിറവത്ത് സിന്ധുമോൾ ജേക്കബിനെയാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. സിന്ധുമോളെ നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിലും സിപിഎം പരിഗണിച്ചിരുന്നു. സിപിഎം അംഗമായ സിന്ധുമോൾ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്.

കുറ്റ്യാടി ഇല്ലാതെ കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക ഇന്നലെയാണ് പുറത്തുവന്നത്. പട്ടികയിൽ പത്ത് പേർ പുതുമുഖങ്ങളാണ്.

English summary

Explosion in Kerala Congress M in connection with Piravom candidate selection

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News