പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു; സലാലയില്‍ മരിച്ചത് മലപ്പുറം സ്വദേശി

0

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടില്‍ മുഹമ്മദ് റഫീഖ് (47) ആണ് സലാലയില്‍ മരിച്ചത്. പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി ഔഖത്തിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്‍ത് വരികയായിരുന്നു. ഭാര്യ – സുബൈദ. മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയില്‍ തന്നെ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply