Monday, July 26, 2021

സഹജീവി സ്നേഹത്തിൽ മാതൃക തീർത്ത്
പീസ് വാലി കോവിഡ് ആശുപത്രി : ആദ്യ ഘട്ടം ഞായറാഴ്ച സമാപിക്കും.

Must Read

കോവിഡ് വ്യാപനം തീവ്രമായ മെയ് ആദ്യ വാരത്തിലാണ് പെരുമ്പാവൂരിൽ സൗജന്യ കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.

ഓക്സിജൻ ബെഡ് കിട്ടാതെ ജനങ്ങൾ പരിഭ്രാന്തരായി അലയുന്ന അനുഭവങ്ങളാണ് പെരുമ്പാവൂരിലെ
മര വ്യവസായികളുടെ സൗഹൃദ കൂട്ടായ്മയും കോതമംഗലം
പീസ് വാലിയും ചേർന്ന് ഇത്തരത്തിൽ സാഹസിക ഉദ്യമം ആരംഭിക്കാൻ ഇടയാക്കിയത്.

മുഴുവൻ സൗകര്യങ്ങളും നൽകി തണ്ടേക്കാട് മുസ്‌ലിം ജമാഅത്തും ഒപ്പം ചേർന്നതോടെ മെയ് ഇരുപതിനു ആശുപത്രി പ്രവർത്തനം ആരംഭിച്ചു.

50 ഓക്സിജൻ ബെഡ്‌, വെന്റിലേറ്റർ, എക്സ് റേ, ഇ സി ജി, ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ആറു ദിവസം കൊണ്ടാണ് സജ്ജീകരിച്ചത്.

പ്രവർത്തനം അൻപത് ദിവസം പിന്നിടുമ്പോൾ കോവിഡ് ബാധിതരായ 543 പേർ ഇതു വരെ ചികിത്സ തേടിയെത്തി.

വീടുകളിൽ കഴിയുന്ന രോഗികൾക്കായി സൗജന്യ ഓ പി,
എക്സ് റേ, ഓക്സിജൻ പാർലർ എന്നീ സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാക്കിയിരുന്നു.

നാല് ഡോക്ടർ,
15നേഴ്സ്,
4 നേഴ്സിങ് അസിസ്റ്റന്റ്,
X Ray ടെക്‌നീഷ്യൻ എന്നിവരുൾപ്പെടുന്നതായിരുന്നു മെഡിക്കൽ ടീം.

എടുത്തു പറയേണ്ട സേവനമാണ് കെയർ ഗിവിങ് വളണ്ടിയർ ഗ്രൂപിന്റേത്. ഓരോ ആറു മണിക്കൂർ ഷിഫ്റ്റിലും 4 പേർ വീതം നേഴ്‌സുമാരോടൊപ്പം രോഗീ പരിചരണത്തിനായി ആത്മാർത്ഥമായാണ് പ്രവർത്തിച്ചത്.

പ്രതിദിനം ഒരു ലക്ഷം രൂപയോളമാണ് ആശുപത്രിക്ക് ചിലവ് വന്നത്.

നാട് ഭീതിയിലാണ്ടപ്പോൾ
ഇച്ഛാശകതി കൈമുതലാക്കി നിസ്സഹായരെ ചേർത്തു പിടിക്കാൻ മര വ്യവസായികളും
പീസ് വാലിയും ചേർന്നുള്ള ഈ ദൗത്യം കേരളീയ സമൂഹത്തിനു മികച്ച മാതൃകയാണ്.
ഭാരവാഹികളായ ഷാജഹാൻ കാരിയേലി, അൻസാർ ചങ്ങഞ്ചേരി,
മൊയ്‌ദീൻ മോഡേൺ, കെ.എ നൗഷാദ് മാസ്റ്റർ, സാബിത് ഉമർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Latest News

സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും; ആമയെ കിട്ടാതായതോടെ വിവാഹം ഒഴിഞ്ഞു; കേസെടുത്ത് പോലീസ്

മുംബൈ ; നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും.തന്റെ പ്രതിശ്രുതവധുവിന് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്...

More News