Thursday, July 29, 2021

നിറതോക്കുകളുമായി മലയോരത്ത് പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി

Must Read

നിറതോക്കുകളുമായി മലയോരത്ത് പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഓടിപ്പോകാൻ ശ്രമിച്ച നടത്തിപ്പുകാരനെ സാഹസികമായി കീഴ്പ്പെടുത്തി. ഉദയഗിരി താളിപ്പാറയിലുള്ള ഒരു വീട്ടുപറമ്പിലെ ഓലഷെഡിൽ പ്രവർത്തിച്ചുവന്ന വാറ്റുകേന്ദ്രമാണ് ആലക്കോട് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം പിടികൂടിയത്.

20 ലീറ്റർ ചാരായം, 2 നാടൻതോക്ക്, 1350 ലീറ്റർ വാഷ് എന്നിവ കണ്ടെടുത്തു. നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയി ജോസി(48)നെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. എക്സൈസ് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രൻ, പ്രിവന്റീവ് ഓഫിസർ പി.ആർ.സജീവ് എന്നിവർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News