Sunday, October 17, 2021

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ 35 ലക്ഷം രൂപയോളം പിടികൂടി

Must Read

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ 35 ലക്ഷം രൂപയോളം പിടികൂടി. കര്‍ണ്ണാടക ഭാഗത്തു നിന്ന് വന്ന കെഎ 22 എം.ബി 8538 നമ്പര്‍ കാറില്‍ നിന്നുമാണ് രേഖകളില്ലാതെ കടത്തിയ 34,97500 രൂപ പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.കെ പ്രഭാകരന്‍, സി.ഇ.ഒ സന്തോഷ് കൊമ്പ്രാക്കണ്ടി, സി. പി.ഒ രോഹിത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.

തുടര്‍ന്ന് പണവും, പണം കടത്തിയ ഝാര്‍ഖണ്ഡ് സ്വദേശി അവിനാഷിനെയും തിരുനെല്ലി പോലീസില്‍ ഹാജരാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട്...

More News