Wednesday, October 27, 2021

ആന്ധ്രപ്രദേശിൽനിന്ന് കൂറിയർ സർവീസ് വഴി കടത്തിക്കൊണ്ടുവന്ന 187 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

Must Read

ആന്ധ്രപ്രദേശിൽനിന്ന് കൂറിയർ സർവീസ് വഴി കടത്തിക്കൊണ്ടുവന്ന 187 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പേയാട് പിറയിൽ സ്വദേശി അനീഷിന്റെ വീട്ടിൽനിന്ന് എക്സൈസ് കമ്മിഷണറുടെ ദക്ഷിണ മേഖല സ്ക്വാഡും നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ സംഘവും ചേർന്നാണ് കഞ്ചാവു കണ്ടെടുത്തത്. സംഭവത്തിൽ അനീഷിനെയും പേയാട് സ്വദേശി സജിയെയും പ്രതിചേർത്ത് കേസെടുത്തു. അനീഷ് സ്ഥലത്തില്ലായിരുന്നു. കഞ്ചാവിനു കാവലുണ്ടായിരുന്ന സജി എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെടുകയും ചെയ്തു.

യന്ത്രഭാഗങ്ങൾ എന്ന പേരിലാണ് ഇവർ കൂറിയർ സർവീസ് വഴി നാലു തടിപ്പെട്ടികൾ അയച്ചത്. ഒരു പെട്ടിക്ക് 40 മുതൽ 65 കിലോ വരെ ഭാരമുണ്ട്. കംപ്യൂട്ടറുകൾ പോലെയുള്ള ഉപകരണങ്ങൾ അയക്കുന്ന മാതൃകയിലായിരുന്നു പെട്ടികൾ സജീകരിച്ചിരുന്നത്. രസീത് സ്പീഡ് പോസ്റ്റിൽ കേരളത്തിലേക്ക് അയച്ചു. ഇവരുടെ സംഘാംഗങ്ങളാണ് ഈ രസീത് ഉപയോഗിച്ച് കൂറിയർ ഓഫീസിൽനിന്നു പെട്ടികൾ ശേഖരിച്ചത്. യഥാർഥ രസീതുള്ളതിനാൽ കൂടുതൽ വിവരങ്ങൾ കൂറിയർ ഓഫീസിൽ നൽകേണ്ടയെന്നതാണ് ഇവർക്ക് സഹായകരമായത്. ചാക്കുകളിലാക്കിയാണ് കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.

ഇത്തരത്തിൽ ഇവർ മുമ്പും കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. പ്രത്യേക സംഘം തുടരന്വേഷണം നടത്തും.

സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ആർ.രാജേഷ്, സി.ഐ.മാരായ പ്രദീപ് റാവു, എ.പി.ഷാജഹാൻ, ഇൻസ്പെക്ടർമാരായ അജയകുമാർ, വൈശാഖ് പിള്ള, ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവു പിടികൂടിയത്.

കഞ്ചാവു പിടിച്ചത് ഒരുമാസം നീണ്ട നിരീക്ഷണത്തിന് ഒടുവിൽ

: കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട അനീഷടക്കമുള്ള ചിലർ കുറേനാളായി ആന്ധ്രയിൽ താമസിക്കുന്നതു കണ്ടെത്തിയതോടെയാണ് എക്സൈസ് ഇവരെ നിരീക്ഷിച്ചു തുടങ്ങിയത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

സാധാരണ തൊഴിലാളികളെപ്പോലെയാണ് ആന്ധ്രയിലുണ്ടായിരുന്നവർ നാട്ടിലെത്തിയിരുന്നത്.

ഇവരുടെ കൈവശം കഞ്ചാവോ മറ്റു ലഹരികളോ ഒന്നും ഉണ്ടാകാറില്ല. എന്നാൽ, ഇവർ പലരുടെയും കൈയിൽനിന്നു വൻ തുകകൾ വാങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആന്ധ്രയിലെ ഇവരുടെ നീക്കങ്ങളും എക്സൈസ് നിരീക്ഷിച്ചുWW തുടങ്ങിയത്.

ആന്ധ്രയിൽനിന്നു തലസ്ഥാനത്തെ വിലാസത്തിലേക്ക് സാധനങ്ങൾ അയച്ചതു കണ്ടത്തിയതോടെ കൂറിയർ സർവീസ് ഓഫീസിലെത്തി സി.സി.ടി.വി. ദൃശ്യങ്ങളടക്കം ശേഖരിച്ചു. കൊണ്ടുവന്ന പെട്ടികൾ അനീഷിന്റെ വീട്ടിലുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് അവിടെ പരിശോധന നടത്തിയത്.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News