Monday, January 17, 2022

അബ്കാരി കുടിശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും ആംനെസ്റ്റി സ്‌കീം നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ

Must Read

അബ്കാരി കുടിശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും ആംനെസ്റ്റി സ്‌കീം നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. പുതിയ ആംനെസ്റ്റി സ്‌കീം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് വഴി 25 കോടിയോളം രൂപ പിരിച്ചെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

1996 വ​രെ​യു​ള്ള കു​ടി​ശി​ക​യു​ടെ 75 ശ​ത​മാ​നം അ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ൽ മു​ഴു​വ​ൻ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും മു​ത​ലി​ന്‍റെ 25 ശ​ത​മാ​ന​വും ഒ​ഴി​വാ​ക്കി ന​ൽ​കും. 1996 മു​ത​ൽ 2000 വ​രെ​യു​ള്ള കു​ടി​ശ്ശി​ക​ക​ൾ​ക്ക് മു​ത​ലി​ന്റെ 90 ശ​ത​മാ​നം അ​ട​ച്ചാ​ൽ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും മു​ത​ലി​ന്റെ 10 ശ​ത​മാ​ന​വും ഒ​ഴി​വാ​ക്കി ന​ൽ​കും.

2000ത്തി​നും 2012നും ​ഇ​ട​യി​ലു​ള്ള കു​ടി​ശി​ക​ക​ൾ​ക്ക് മു​ത​ൽ തു​ക പൂ​ർ​ണ​മാ​യും അ​ട​ച്ചാ​ൽ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഒ​ഴി​വാ​ക്കും. ആം​നെ​സ്റ്റി സ്‌​കീം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വും.

സ്‌​കീം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രോ​ട് ഭാ​വി​യി​ൽ ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ കേ​സു​ക​ൾ ന​ൽ​കി​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ലം ആ​വ​ശ്യ​പ്പെ​ടും. അ​വ​ർ നി​ല​വി​ലു​ള്ള അ​ബ്കാ​രി കു​ടി​ശി​ക സം​ബ​ന്ധി​ച്ച കേ​സു​ക​ളെ​ല്ലാം പി​ൻ​വി​ക്കു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആം​നെ​സ്റ്റി സ്‌​കീ​മി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ 2022 ഓ​ഗ​സ്റ്റ് 31വ​രെ സ​മ​യം ന​ൽ​കും. ഡി​സ്റ്റി​ല​റി​ക​ൾ, ബ്ലെ​ൻ​ഡിം​ഗ് യൂ​ണി​റ്റു​ക​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ലു​ക​ൾ, കെ​എ​സ്ബി​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​സ്റ്റ് ഓ​ഫ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ഇ​ന​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള കു​ടി​ശി​ക​ക​ൾ ആം​നെ​സ്റ്റി സ്‌​കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News