മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ

0

തിരുവനന്തപുരം: മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. എന്നാൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും സർക്കാർ ഡിസ്റ്റിലറികളുടെ പ്രവർത്തനത്തെ പോലും സ്പിരിറ്റ് വില വർധന ബാധിച്ചിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിക്കുന്നില്ല. നമുക്ക് ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ചു മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതെന്നും ബെവറേജസ് കോർപ്പറേഷൻ തന്നെ നഷ്ടത്തിലാണെന്നും എക്സൈസ് മന്ത്രി പറഞ്ഞു.

Leave a Reply