Friday, July 23, 2021

വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ എക്സൈസ് ഇന്റലിജൻസ് സംഘം നടത്തിയ റെയ്ഡിൽ 1460 ലീറ്റർ സ്പിരിറ്റ് പിടികൂടി; നേതൃത്വം നൽകിയ മുൻ എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

Must Read

വള്ളികുന്നം (ആലപ്പുഴ) ∙ മുൻ എക്സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കറ്റാനത്തെ വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ എക്സൈസ് ഇന്റലിജൻസ് സംഘം നടത്തിയ റെയ്ഡിൽ 1460 ലീറ്റർ സ്പിരിറ്റ് പിടികൂടി. രണ്ടു പേർ അറസ്റ്റിലായി. ചില്ലറ വിൽപനയ്ക്കായി കന്നാസുകളിൽ നിറച്ച് വ്യാജമദ്യം നൽകുന്ന കേന്ദ്രമായിരുന്നു ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇലിപ്പക്കുളം ഇടയില വടക്കതിൽ വീട്ടിൽ ശിവൻ (58), ഒട്ടേറെ കേസുകളിലെ പ്രതിയായ കട്ടച്ചിറ ചാത്തവനത്ത് മനുകുമാർ (മണിക്കുട്ടൻ–40) എന്നിവരാണ് അറസ്റ്റിലായത്.

ശിവന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. 35 ലീറ്റർ വീതം കൊള്ളുന്ന 20 കന്നാസുകളിലായി 700, നിറം ചേർത്ത 360, നിറം ചേർക്കുന്നതിനായി നേർപ്പിച്ച 400 ലീറ്റർ വീതം സ്പിരിറ്റാണു കണ്ടെത്തിയത്. വ്യാജ മദ്യം നിർമിക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന കാരമൽ, വനില ഫ്ലേവറുകളും പിടികൂടി.

മദ്യനിർമാണത്തിന്റെ സൂത്രധാരന്മാരെന്നു എക്സൈസ് സംശയിക്കുന്ന കൃഷ്ണപുരം കാപ്പിൽ സ്വദേശികളായ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോൺ (കിഷോർ), കാപ്പ കേസ് പ്രതി റിയാസ്ഖാൻ എന്നിവർക്കെതിരെ കേസ് എടുത്തു. വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിനെത്തുടർന്നു വർഷങ്ങൾക്കു മുൻപ് ഹാരി ജോണിനെ എക്സൈസ് വകുപ്പിൽ നിന്നു പിരിച്ചുവിട്ടിരുന്നു. സമാനമായ സംഭവങ്ങളിൽ പലതവണ ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ലോക്ഡൗണിൽ കരീലക്കുളങ്ങരയിൽ നിന്ന് 500 ലീറ്റർ വ്യാജ മദ്യവും ലേബലുകളും മറ്റ് ഉപകരണങ്ങളുമായി ഇയാളെ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ഹാരി ജോൺ നിരീക്ഷണത്തിലായിരുന്നെന്നും എക്സൈസ് സംഘം പറഞ്ഞു

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News