Saturday, November 28, 2020

മാള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മാരക മയക്കു മരുന്നുമായി ഒരാളെ എക്സൈസ് ഇന്റലിജൻസ് പിടികൂടി

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

മാരക മയക്കു മരുന്നായ ഹാഷിഷ് ഓയിലുമായി ഒരാളെ എക്സൈസ് ഇന്റലിജൻസും, മാള എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് പിടികൂടി. ചാലക്കുടി താലൂക്ക് കൊടകര വില്ലേജ് കനകമല ശാന്തിനഗർ ദേശത്ത് കിഴക്കൂടൻ വീട്ടിൽ റപ്പായി മകൻ ദാസൻ എന്ന പേരിലറിയപ്പെടുന്ന ജെറിൻ എന്നയാളാണ് പിടിയിൽ ആയത്. വിപണിയിൽ അര കോടി രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിൽ ആണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
ആരോഗ്യപരമായി ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ലഹരിമരുന്നാണ് തൃശ്ശൂർ എക്‌സൈസ് ഇന്റലിജൻസും മാള എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് പിടികൂടിയത്.
ചെന്നൈയിൽനിന്നും നിന്നും മയക്കു മരുന്നു എത്തിച്ചു തൃശ്ശൂർ ജില്ലയിലെ ചാലക്കുടി, മാള, എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂർ, എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നവരിൽ പ്രധാന കണ്ണിയാണ് എക്‌സൈസിന്റെ പിടിയിലായത്. കേരളത്തിലേക്ക് പുതു വഴികൾ തേടി ലഹരി മരുന്ന് വൻതോതിൽ കടത്തുന്നതായി മധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്‌സൈസ് ഇന്റലിജൻസ് പാർട്ടി ഒരു മാസത്തോളം അന്വേഷണവും, നിരീക്ഷണവും നടത്തിയാണ് കേസ് കണ്ടെത്തിയത്. കോവിഡ് കാലമായതിനാൽ
പരിശോധന ഒഴിവാക്കാൻ പല ബസ്സുകളിൽ മാറി കയറി വിവിധ വഴികളിലൂടെയാണ് ലഹരിമരുന്ന് ഇവിടെ എത്തിച്ചത്. ചെന്നൈയിൽ നിന്ന് കടത്തി കൊണ്ടു വന്ന മയക്കുമരുന്ന് ഡി ജെ, റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതിനായി വിതരണം ചെയ്യുന്നതിനാണെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഹാഷിഷ് ഓയിലിന്റെ ഉപയോഗത്തെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എക്‌സൈസ് ഇവിടെ കേന്ദ്രീകരിച്ച് അന്വേഷണവും നിരിക്ഷണവും നടത്തി വരികയായിരുന്നു. ഇത്തരം അളവിൽ മയക്കുമരുന്ന് കടത്തിയാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അറസ്റ്റിൽ ആയ ആളുടെ മറ്റു ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു.
കേസ് കണ്ടു പിടിച്ചവരിൽ തൃശൂർ ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാർ എസ്.
മാള എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ്. ടി ആർ ഇന്റലിജൻസ് ഓഫീസർ മാരായ കെ മണികണ്ഠൻ, ഷിബു. K. S, സതീഷ് O.S, ഷഫീക്. T. A, മോഹനൻ T. G, റേഞ്ച് ഉദ്യോഗസ്ഥരായ എസ്.അജയൻ പിള്ള, എം കെ കൃഷ്ണൻ, സി എ ജോഷി, ചന്ദ്രൻ സി കെ, ജിനേഷ് എന്നിവർ പങ്കെടുത്തു.

English summary

Excise intelligence nabs man with deadly drugs from Mala bus stand

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News