Wednesday, December 1, 2021

സംസ്ഥാന അതിർത്തിയോടു ചേർന്ന് തമിഴ്‌നാട് സ്വദേശികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജ കള്ളുനിർമാണ കേന്ദ്രത്തിൽ എക്‌സൈസ് പരിശോധന നടത്തി

Must Read

പാറശ്ശാല: സംസ്ഥാന അതിർത്തിയോടു ചേർന്ന് തമിഴ്‌നാട് സ്വദേശികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജ കള്ളുനിർമാണ കേന്ദ്രത്തിൽ എക്‌സൈസ് പരിശോധന നടത്തി. 210 ലിറ്റർ വ്യാജ കള്ള്, വ്യാജ അക്കാനി, ഈസ്റ്റ്, സാക്രിൻ, ലഹരിഗുളികകൾ എന്നിവ എക്‌സൈസ് സംഘം കണ്ടെടുത്തു.

പൊഴിയൂർ പഴയ ഉച്ചക്കട പാവാറക്ക് സമീപം വാടകവീട് കേന്ദ്രീകരിച്ചാണ് വ്യാജ കള്ളും അക്കാനി നിർമാണവും നടന്നുവന്നിരുന്നത്.

റോഡരികിൽ ഇരുചക്രവാഹനങ്ങളിൽ അക്കാനി കച്ചവടം നടത്തുന്ന തമിഴ്‌നാട്ടിൽനിന്നുള്ള സംഘങ്ങളാണ് പാവാറയിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്.

ഇവർ ഇവിടെവച്ച് രാസവസ്തുക്കൾ കലർത്തി നിർമിക്കുന്ന വ്യാജ കള്ളും അക്കാനിയുമാണ് അതിർത്തി പ്രദേശത്ത് വിറ്റഴിച്ചിരുന്നത്.

എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വ്യാജ കള്ളുനിർമാണ കേന്ദ്രം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വ്യാജ കള്ളുനിർമാണം നടക്കവേയാണ് പരിശോധനാസംഘം എത്തിയത്.

എക്‌സൈസ് സംഘത്തെക്കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

ഹൃദയസംബന്ധമായ അസുഖമുള്ളവർ സ്ഥിരമായി ഉപയോഗിക്കുന്ന ഐസോ സോർബൈഡ് ഡൈ നൈട്രേറ്റ് എന്ന ഗുളികയാണ് വ്യാജ അക്കാനിയും കള്ളും നിർമിക്കുന്നതിനായി ഇവർ ഉപയോഗിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖം ഇല്ലാത്തവരിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് ഈ ഗുളിക. വ്യാജ കള്ളുനിർമാണ കേന്ദ്രത്തിൽനിന്ന് മൂന്ന് ഇരുചക്രവാഹനങ്ങളും എക്‌സൈസ് സംഘം കണ്ടെടുത്തു.

വീട് വാടകയ്ക്കെടുത്ത തമിഴ്‌നാട് സ്വദേശിക്കായി എക്‌സൈസ് സംഘം അന്വേഷണം നടത്തി വരുകയാണ്.

നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാൻ, എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ഡി.കെ.ജസ്റ്റിൻരാജ്, പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ കള്ളുനിർമാണ കേന്ദ്രത്തിൽ പരിശോധന നടത്തിയത്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News