Wednesday, October 27, 2021

കള്ളുചെത്തുന്ന തോപ്പുകളിൽ പഴകിയ കള്ളിന്റെ സൂക്ഷിപ്പും വിൽപ്പനയും തടയാൻ പരിശോധനയുമായി എക്‌സൈസ് വകുപ്പ്

Must Read

കള്ളുചെത്തുന്ന തോപ്പുകളിൽ പഴകിയ കള്ളിന്റെ സൂക്ഷിപ്പും വിൽപ്പനയും തടയാൻ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. ചിറ്റൂർ എക്‌സൈസ് സർക്കിൾ ഓഫീസ് പരിധിയിലെ വേലന്താവളംമുതൽ ചെമ്മണാംപതിവരെയുള്ള കള്ളുചെത്ത് തോപ്പുകളിലാണ് പരിശോധന നടത്തുന്നത്. സെപ്‌റ്റംബറിൽമാത്രം ഇതുവരെ മൂന്ന് കേസിലായി 61 ലിറ്റർ പഴകിയകള്ള് പിടികൂടി.

ചിറ്റൂരിൽനിന്നും മറ്റ്‌ ജില്ലകളിലേക്ക് പെർമിറ്റ്പ്രകാരം കൊണ്ടുപോകുന്ന കള്ള് കുറയുന്നത് തോപ്പുകളിൽ കള്ള് കെട്ടിക്കിടക്കാൻ ഇടയാക്കുന്നുണ്ടെന്നും അനധികൃത കള്ളുവിൽപ്പന നടക്കുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു. ചിറ്റൂർറേഞ്ചിലെ സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളും കള്ളുഷാപ്പ് ലൈൻസൻസി അസോസിയേഷൻ പ്രതിനിധികളുമാണ് നേരത്തേ പരാതി ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് എക്സൈസ്‌വകുപ്പ് അന്വേഷണവും പരിശോധനയും ശക്തമാക്കിയത്.

കഴിഞ്ഞദിവസങ്ങളിൽ സർക്കിൾസംഘം നടത്തിയ പരിശോധനയിൽ കന്നിമാരി കരടികുന്ന് തോപ്പിൽനിന്ന് 24 ലിറ്ററും കുപ്പയംചള്ള തോപ്പിൽനിന്ന് 27 ലിറ്ററും പഴകിയ കള്ള് പിടികൂടി. ചിറ്റൂർറേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധധനയിൽ കമ്പാലത്തറയിലെ തോപ്പിൽനിന്ന് 10 ലിറ്റർ കള്ളും പിടികൂടിയിരുന്നു. തോപ്പുകളിൽ പഴകിയ കള്ളിന്റെ സൂക്ഷിപ്പുണ്ടെന്നും എന്നാൽ, തോപ്പുകളിലെ അനധികൃത വിൽപ്പന കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. ലാലു പറഞ്ഞു.

കോവിഡ്‌ സാഹചര്യംമൂലം ഷാപ്പുകളിൽ വിൽപ്പന കുറഞ്ഞതിനാലാണ് പെർമിറ്റ്പ്രകാരമുള്ള കള്ള് കൊണ്ടുപോകാത്തതെന്നാണ് തൊഴിലാളികൾ പറയുന്നത്. പഴകിയകള്ള് സൂക്ഷിക്കരുതെന്ന് കർശന നിർദേശം നൽകുന്നുണ്ട്. കണ്ടെത്തുന്ന കള്ള് തോപ്പുകളിൽ ഒഴിച്ചുകളയുന്നുണ്ട്.

നിലവിൽ അതിർത്തികളിലും രാത്രികാലങ്ങളിലും നടത്തുന്ന പരിശോധന വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. അനധികൃത മദ്യവിൽപ്പന തടയാനും പരിശോധന നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News