Sunday, September 26, 2021

കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ ഒഴുകിയതായി എക്സൈസ് ക്രൈംബ്രാഞ്ച്

Must Read

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ ഒഴുകിയതായി എക്സൈസ് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ഏതാനും മാസത്തെ കണക്ക് പരിശോധിച്ചതിൽ ആണ് ഇതു കണ്ടെത്തിയത്. മയക്കുമരുന്ന് വാങ്ങുന്നതിന് കൈമാറിയ പണമാണ് ഇതെന്നാണ് നിഗമനം.പ്രതികളിൽ ചിലരുടെ അക്കൗണ്ടുകളിലേക്ക് നാല് മാസത്തിനിടെ 40 ലക്ഷത്തോളം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. പണം അയച്ചവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്.

കാക്കനാട്ട് മയക്കുമരുന്ന് പിടികൂടിയ സംഭവം രണ്ട് കേസുകളായി രജിസ്റ്റർ ചെയ്തത് എക്സൈസിന് ഗുണമായിരിക്കുകയാണ്. നിലവിൽ 84 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിൽ മാത്രമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. 1.100 കിലോഗ്രാം എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല.

ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എക്സൈസ് ക്രൈംബ്രാഞ്ചിന് സാധിക്കും.

Leave a Reply

Latest News

ബ്രിട്ടനിലെ യുവാവിന്റെ പ്രഭാതഭക്ഷണമാണ് ഇപ്പോൾ ട്വിറ്ററിൽ ചിരി പടർത്തുന്നത്

ബ്രിട്ടനിലെ യുവാവിന്റെ പ്രഭാതഭക്ഷണമാണ് ഇപ്പോൾ ട്വിറ്ററിൽ ചിരി പടർത്തുന്നത്. നാണയത്തുട്ടുകൾ നൽകി സാൻവിച്ച് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് നാണയത്തുട്ടുകളുടെ വലിപ്പത്തിൽ മുറിച്ച സാൻവിച്ചായിരുന്നു. 16...

More News