Sunday, September 19, 2021

അനധികൃത മദ്യ വിൽപ്പന കുട്ടംപുഴയിൽ ബാറിന്റെ ലൈസൻസ് എക്‌സൈസ് കമ്മിഷണർ റദ്ദാക്കി

Must Read

അനധികൃത മദ്യ വിൽപ്പന കുട്ടംപുഴയിൽ ബാറിന്റെ ലൈസൻസ് എക്‌സൈസ് കമ്മിഷണർ റദ്ദാക്കി. ഡ്രൈ ഡേയിൽ പ്രവർത്തിച്ച ബാറിനെതിരേയാണ് നടപടി. കുട്ടംപുഴയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഹോട്ടലിനോട് അനുബന്ധിച്ചുള്ള ബാറിന്റെ ലൈസൻസാണ് എക്‌സൈസ് റദ്ദാക്കിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഞായറാഴ്ച ബാറുകൾ പ്രവർത്തിക്കാൻ അനുമതിയില്ല. കഴിഞ്ഞ എട്ടിന് ബാറിന്റെ കൗണ്ടർ അടച്ച് റെസ്റ്റോറന്റിൽ വച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തിയതിനെതിരേയാണ് നടപടി. ഡ്രൈ ഡേയിൽ ബാറിൽ അനധികൃത മദ്യവിൽപ്പന നടക്കുന്ന വിവരം അറിഞ്ഞ് രാവിലെ 11.30 ഓടെ സി.ഐ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമെത്തിയാണ് കേസെടുത്തത്.

Leave a Reply

Latest News

ഇരട്ടക്കുഴൽ തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു

ഇരട്ടക്കുഴൽ തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു. പൊളിഞ്ഞ ഭാഗങ്ങളും പരിസരങ്ങളും ഇളക്കിമാറ്റിമുകളിൽ കോൺക്രീറ്റിട്ടു. പാലത്തിന്റെ ഗർഡറുകൾ ചേരുന്ന ഭാഗത്താണ് റോഡ് തകർന്നിരുന്നത്.പാലം നിർമാണത്തിലിത് സ്വാഭാവികമാണെന്നും കൃത്യമായ...

More News