Thursday, September 23, 2021

അണക്കപ്പാറയിൽ സ്പിരിറ്റ് കണ്ടെടുത്ത കേസന്വേഷണം രണ്ടുമാസം പിന്നിട്ടിട്ടും സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താനാവാതെ എക്സൈസ്-ക്രൈംബ്രാഞ്ച് അന്വേഷണസംഘം

Must Read

അണക്കപ്പാറയിൽ സ്പിരിറ്റ് കണ്ടെടുത്ത കേസന്വേഷണം രണ്ടുമാസം പിന്നിട്ടിട്ടും സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താനാവാതെ എക്സൈസ്-ക്രൈംബ്രാഞ്ച് അന്വേഷണസംഘം. അണക്കപ്പാറയിലെ വ്യാജക്കള്ള് നിർമാണകേന്ദ്രത്തിൽ സ്പിരിറ്റെത്തിച്ചത് തൃശ്ശൂരിൽ നിന്നാണെന്ന് കണ്ടെത്തിയെങ്കിലും തൃശ്ശൂരിലേക്ക് സ്പിരിറ്റെത്തിയത് എവിടെനിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കേസിൽ കണ്ണികൾ നീളുന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. തമിഴ്നാട്ടിൽനിന്നാകാം സ്പിരിറ്റെത്തിച്ചതെന്ന നിഗമനം മാത്രമാണുള്ളത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ സോമശേഖരൻനായരുൾപ്പെടെ 11 പേർ അന്വേഷണത്തിന്റെ തുടക്കത്തിൽത്തന്നെ അറസ്റ്റിലായിരുന്നു. പല നിർണായക വിവരങ്ങളും സോമശേഖരൻ നായരെ ചോദ്യംചെയ്തതിലൂടെ ലഭിച്ചു. മാസപ്പടിവാങ്ങി വ്യാജക്കള്ള് നിർമാണകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് കൂട്ടുനിന്നെന്ന പേരിൽ ജില്ലയിലെ 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തിരുന്നു. ജൂൺ 27-ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിൽ അണക്കപ്പാറയിൽനിന്ന് 1,312 ലിറ്റർ സ്പിരിറ്റും 2,220 ലിറ്റർ വ്യാജക്കള്ളുമാണ് പിടിച്ചെടുത്തത്. ഇതുവരെ 23 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 12 പേർ ഇപ്പോഴും ഒളിവിലാണ്. എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

മുഖ്യ പ്രതികൾക്ക് ജാമ്യം

അണക്കപ്പാറ സ്പിരിറ്റ് കേസിലെ മുഖ്യ പ്രതികളായ സോമശേഖരൻനായർക്കും എ. സുബീഷിനും ജാമ്യംലഭിച്ചു. ജൂലായ്‌ ഒന്നിന് ആലത്തൂർ കോടതിയിൽ കിഴടങ്ങിയ ഇവർ റിമാൻഡിലായിരുന്നു. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ച അന്വേഷണ സംഘത്തിനുമുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News