Sunday, September 26, 2021

ഉദാഹരണം സുജാത അല്ല ഇത് ഉദാഹരണം ലളിത;അമ്മയും മകനും ഒരേ സ്കൂളിൽ പഠനം നടത്തി ഒരേസെന്ററിൽ തൊട്ടടുത്ത ബെഞ്ചുകളിലിരുന്ന് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നു

Must Read

ഉദാഹരണം ലളിത. മഞ്ചു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ഉദാഹരണം സുജാതയെ പോലൊരു വ്യക്തിത്വം.

അമ്മയും മകനും ഒരേ സ്കൂളിൽ പഠനം നടത്തി ഒരേസെന്ററിൽ തൊട്ടടുത്ത ബെഞ്ചുകളിലിരുന്ന് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നു. ചെമ്മനത്തുകര കൃഷ്ണാലയത്തിൽ 64-കാരിയായ എം.എൻ.ലളിതയും 25-കാരനായ മകൻ ഋഷി കൃഷ്ണനുമാണ് പരീക്ഷാ സെന്ററിൽ ഒന്നിച്ചെത്തിയത്.

കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന ഹയർ സെക്കൻഡറി വിദ്യാകേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയാണ് ഇരുവരും ഹയർ സെക്കൻഡറി പരീക്ഷയ്ക്ക്്്് എത്തിയത്. കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ സെന്ററിലാണ് അമ്മയും മകനും തുല്യതാ പരീക്ഷ എഴുതുന്നത്. ഒൻപതാംക്ലാസിൽ പരാജയപ്പെട്ട ലളിത പിന്നീട് സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച്് എസ്.എസ് എൽ.സി. പാസായി. തുടർപഠനം ആഗ്രഹിച്ചെങ്കിലും സാഹചര്യമുണ്ടായില്ല. പഠിക്കാനുള്ള ആഗ്രഹവും സ്വപ്‌നവും ലളിതയുടെ മനസ്സിൽ ചിതലരിക്കാതെ കിടന്നു. വിവാഹം കഴിഞ്ഞ്്് രണ്ടുകുട്ടികളുടെ അമ്മയായശേഷം 64-ാം വയസ്സിൽ നെഞ്ചിലേറ്റിയ സ്വപ്‌നം സഫലമാക്കാനാണ് ലളിത പഠനക്കളരിയിലെത്തിയത്.

ഹയർ സെക്കൻഡറി പരീക്ഷയിൽ ഇംഗ്ലീഷിൽ തോറ്റ റൃഷി കൃഷ്ണൻ സാക്ഷരതാ മിഷൻ പഠനത്തിലൂടെയാണ് തയ്യാറെടുത്തത്. വൈക്കം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ലളിതയ്ക്കും മകൻ റൃഷി കൃഷ്ണനും ക്ലാസൊരുക്കിയത്. ഒന്നാംവർഷ പരീക്ഷയിൽ ഏറ്റവുംകൂടുതൽ മാർക്കുവാങ്ങിയ പഠിതാവാണ് ലളിത. സാമൂഹിക പ്രവർത്തകയും കുടുംബശ്രീ പ്രവർത്തകയുമാണ് ലളിത.

English summary

Example Sujatha No This is a simple example: Mother and son study in the same school and sit for the Higher Secondary examination on adjacent benches in the same center.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News