സ​മ​രം കാ​ര​ണം പ​രീ​ക്ഷ മു​ട​ങ്ങി; അ​ധ്യാ​പ​ക​രെ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ട്ടി​യി​ട്ടു

0

കോ​ഴി​ക്കോ​ട്: അ​ധ്യാ​പ​ക​രു​ടെ സ​മ​രം കാ​ര​ണം പ​രീ​ക്ഷ​യെ​ഴു​താ​ൻ സാ​ധി​ക്കാ​തെ തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​നെ​യും അ​ധ്യാ​പ​ക​രെ​യും ഓ​ഫീ​സു​ക​ളി​ൽ പൂ​ട്ടി​യി​ട്ടു. മു​ക്കം കെ​എം​സി​ടി പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലാ​ണ് സം​ഭ​വം.

500 വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നാ​ണ് അ​ധ്യാ​പ​ക​രെ ഓ​ഫീ​സ് മു​റി​യി​ൽ പൂ​ട്ടി​യ​ത്. ശ​മ്പ​ളം ന​ൽ​കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് അ​ധ്യാ​പ​ക​ർ സ​മ​രം ന​ട​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ മു​ട​ങ്ങി.

അ​ധ്യാ​പ​ക​സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്നും ആ​രും തോ​ൽ​ക്കി​ല്ലെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ ഇ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​രീ​ക്ഷാ​ഫ​ലം വ​ന്ന​പ്പോ​ൾ 500 കു​ട്ടി​ക​ൾ തോ​റ്റു. ഇ​തേ​തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​നി​ശ്ചി​ത കാ​ല സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തി​ല്ലെ​ന്നും റീ ​ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തേ​യും ജോ​ലി​യേ​യും ബാ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here