Wednesday, July 28, 2021

പിറവത്ത് കേരള കോൺഗ്രസ് ഭാരവാഹികളിൽനിന്ന് തെളിവെടുപ്പ് നടത്തും; പെരുമ്പാവൂരിലെ പരാതികൾ പരിശോധിക്കും;പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണെന്ന് ആവര്‍ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍

Must Read

പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണെന്ന് ആവര്‍ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍. തോല്‍വി അന്വേഷിക്കേണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി തീരുമാനം എടുക്കുമെന്നാണ് മുതിര്‍ന്ന നേതാവ് വി എന്‍ വാസവന്റെ പ്രതികരണം. പരിശോധന വേണമെന്ന് ജോസ് കെ മാണി ശക്തമായി ആവശ്യപ്പെടുന്നതിന് ഇടെയാണ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നത്.

പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് സിപിഐഎമ്മിലെ വോട്ട് ചോര്‍ച്ച കാരണമായിട്ടുണ്ടോ എന്ന് പരിശോധന നടത്തണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. ഇത് അംഗീകരിച്ച് സംസ്ഥാന നേതൃത്വം, ജില്ലാതലത്തില്‍ പരിശോധന നടത്തുമെന്ന് പ്രഖ്യാപനം നടത്തി. എന്നാല്‍ പാലായില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിഞ്ഞതാണ് ജോസ് കെ മാണിയുടെ പരാജയത്തിന് കാരണമായത് എന്നാണ് ജില്ലയില്‍ നിന്നുള്ള സിപിഐഎം നേതാക്കളുടെ പ്രതികരണം. മറ്റു കാരണങ്ങള്‍ തോല്‍വിക്ക് പിന്നിലുണ്ടോ എന്നത് ചര്‍ച്ചയ്ക്ക് ശേഷമേ പറയാനാകൂ എന്നും മറുപടി.

ജോസ് കെ മാണിക്ക് ജനപ്രീതി കുറവായിരുന്നതാണ് തിരിച്ചടിയായതെന്ന വിലയിരുത്തലാണ് പ്രാദേശിക സിപിഐഎം നേതാക്കള്‍ക്ക് ഉള്ളത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തത്കാലം ചര്‍ച്ച ആകില്ല. തോല്‍വി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം പറയുമ്പോള്‍ ആലോചിച്ച ശേഷം മാത്രം ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയാല്‍ മതിയെന്നാണ് ജില്ലാ നേതാക്കളുടെ തീരുമാനം. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു എന്ന നിഗമനം ഉണ്ടായാല്‍ പ്രാദേശികതലത്തില്‍ മുന്നണിയിലെ കെട്ടുറപ്പിനെ ബാധിക്കും എന്ന വിലയിരുത്തലാണ് നേതാക്കള്‍ക്ക് ഉള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പിറവത്തെ പരാജയം അന്വേഷിക്കാനിറങ്ങിയ കമ്മിഷനു മുന്നിൽ സി.പി.എമ്മിനുള്ളിൽ തന്നെ വലിയ ആക്ഷേപം ഉയർന്നു. കേരള കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണു സി.പി.എം. കമ്മിഷനെ വെച്ചത്. പി.എം. ഇസ്മയിലും സി.എം. ദിനേശ് മണിയും അംഗങ്ങളായ കമ്മിഷൻ പിറവം മണ്ഡലത്തിനു കീഴിലുള്ള രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളിൽനിന്നാണു പ്രധാനമായും തെളിവെടുത്തത്. പ്രാദേശിക നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ വീഴ്ച വന്നുന്നാണ് അംഗങ്ങളിൽ പലരും അറിയിച്ചത്. തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കാൻ കൺവെൻഷൻ നടത്തി ഉണ്ടാക്കിയ എക്സിക്യുട്ടീവ് കമ്മിറ്റി ഒരിക്കൽ പോലും യോഗം ചേർന്നില്ല. ഇലക്ഷൻ കമ്മിറ്റി ഓഫീസിന് കെട്ടിടം എടുത്തെങ്കിലും പ്രവർത്തിച്ചില്ല. ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു കുറച്ചെങ്കിലും പ്രവർത്തനം നടന്നത്. സ്ഥാനാർഥി കേരള കോൺഗ്രസിൽനിന്ന് ആയ സാഹചര്യത്തിൽ പാർട്ടി ഓഫീസിനു പുറത്തു തുറന്ന ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തിപ്പിക്കേണ്ടതായിരുന്നു.

തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റായി പ്രവർത്തിക്കാൻ സി.പി.എം. നേതാക്കളാരും തയ്യാറായില്ല. ഒടുവിൽ സി.പി.ഐ.ക്കാരാണു മുന്നോട്ടുവന്നത്. തിരഞ്ഞെടുപ്പു ദിവസം പ്രാദേശിക നേതൃത്വം മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാനോ ബൂത്തുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താനോ ശ്രദ്ധിച്ചില്ല എന്നും ആരോപണമുണ്ട്.

സീറ്റ് കേരള കോൺഗ്രസിനാണെന്ന പ്രഖ്യാപനം വന്നപ്പോൾ പ്രാദേശിക നേതാവ് അതിനെതിരേ വാട്‌സാപ്പിൽ സന്ദേശം ഇട്ടു. പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയർന്നപ്പോൾ സന്ദേശം ഒഴിവാക്കി. ഇത് പ്രവർത്തകരിൽ തെറ്റായ സന്ദേശം എത്തിച്ചു. പ്രാദേശിക സി.പി.എം. നേതൃത്വം സഹകരിക്കുന്നില്ലെന്ന് പരാതി വന്നതോടെ ജില്ലാ നേതൃത്വം നേരിട്ടിറങ്ങിയാണു തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. സ്ഥാനാർത്ഥിയാവാൻ ആഗ്രഹിച്ചിരുന്ന ചില നേതാക്കൾ ബോധപൂർവം പ്രവർത്തന രംഗത്തുനിന്നു വിട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം.

സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശമനുസരിച്ച്, എറണാകുളം ജില്ലാ കമ്മിറ്റി കേരള കോൺഗ്രസിന്റെ പരാതികൾ പരിശോധിക്കാൻ മാത്രം ഒരു കമ്മിഷനെ വെക്കുകയായിരുന്നു. പിറവത്ത് കേരള കോൺഗ്രസ് ഭാരവാഹികളിൽനിന്ന് തെളിവെടുപ്പ് നടത്തും. അതിനുശേഷം കേരള കോൺഗ്രസ്-എം. മത്സരിച്ച പെരുമ്പാവൂരിലെ പരാതികൾ പരിശോധിക്കും

Leave a Reply

Latest News

നിയമസഭയിലെ കയ്യാങ്കളിക്കേസിൽ ഇന്ന് സുപ്രീം കോടതി വിധി പറയും

ന്യൂഡൽഹി: നിയമസഭയിലെ കയ്യാങ്കളിക്കേസിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നും അതിൽ എന്ത് പൊതുതാൽപര്യമാണെന്നും...

More News