Wednesday, November 25, 2020

‘പരിശോധന അപ്രതീക്ഷിതമായിരുന്നു, കള്ളപ്പണം മാറ്റാൻ സമയം ലഭിച്ചില്ല ‘ശബ്ദ സന്ദേശം പുറത്ത്

Must Read

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍...

ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് മുന്നില്‍ കണ്ട് ബിലിവേഴ്സ് സഭയുടെ സ്ഥാപനങ്ങളില്‍ നിന്നും കള്ളപ്പണം പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പുറത്ത്. സഭയുടെ ധനകാര്യമേധാവി ഫാദര്‍ ഡാനിയേല്‍ വര്‍ഗീസിനോട് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് ലഭിച്ചത്.

അതേസമയം ബിലീവേഴ്സ് സഭയുടെ സ്ഥാപനങ്ങളില്‍ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡ് തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവല്ലയിലെ മെഡിക്കല്‍ കോളജ് കോമ്ബൗണ്ടില്‍ നിന്ന് പിടിച്ചെടുത്ത ഏഴ് കോടി രൂപ കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സഭയുടെ ധനകാര്യ വിഭാഗം മേധാവിയോട് സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.ഇതില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന അപ്രതീക്ഷിതമായിരുന്നെന്നും കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസ് പറയുന്നത്. നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയത് കൂടാതെ വന്‍ കള്ളപ്പണ ശേഖരവും കണ്ടെത്തിയതോടെ ബിലിവേഴ്സിനെതിരെ കൂടുതല്‍ കേന്ദ്ര ഏജന്‍സികളും വരുംദിവസങ്ങളില്‍ അന്വേഷണം ആരംഭിക്കും. മൂന്നാം ദിവസമായ ഇന്നലെ നടന്ന പരിശോധനയില്‍ സഭയുടെ വിദേശ ധനസഹായവുമായി ബന്ധപ്പെട്ട ഫയലുകളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.

60 ലേറെ കേന്ദ്രങ്ങളിലായി തുടരുന്ന റെയ്ഡില്‍ കൂടുതല്‍ പണവും നികുതിവെട്ടിപ്പ് രേഖകളും കണ്ടെത്തുന്നതിന് ആദായനികുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. വന്‍സാമ്ബത്തിക ക്രമക്കേടുകള്‍ നടന്നത് കൂടാതെ നിരോധിത നോട്ട് ശേഖരവും കണ്ടെത്തിയതോടെ സഭാനേതാക്കളെ അടക്കം ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍. 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച്‌ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുക എന്നത് ബിലീവേഴ്സ് ഗ്രൂപ്പിനെ സംബന്ധിച്ച്‌ ശ്രമകരമാണ്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിലൂടെ തട്ടിപ്പില്‍ പങ്കാളികളായവരെ വേഗത്തില്‍ കുരുക്കിലാക്കാമെന്ന പ്രതീക്ഷയിലാണ് ആദായ നികുതി വകുപ്പ്.Evidence of attempts to smuggle black money out of Believers’ establishments has come to light ahead of a raid by the Income Tax Department. Voicemail from Father Daniel Varghese

Leave a Reply

Latest News

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ എന്ന വിധത്തില്‍ അധ്യാപകര്‍...

പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ

ചണ്ഡീഗഡ് : പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു; ശക്തമായ മഴ; ജാഗ്രത കണക്കിലെടുത്ത് നാളെ 13 ജില്ലകളില്‍ പൊതു അവധി

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

More News