Sunday, September 26, 2021

പ്ലാസ്റ്റിക് മുറവും കുട്ടയും വിപണി കൈയ്യടക്കുമ്പോഴും ഈറ്റയുപയോഗിച്ച് പരമ്പരാഗതരീതിയിൽ കുട്ടയും മുറവും നെയ്‌തെടുക്കുകയാണ് കൈത്തൊഴിൽ പഠിച്ച കുറച്ചുകുടുംബങ്ങൾ

Must Read

പ്ലാസ്റ്റിക് മുറവും കുട്ടയും വിപണി കൈയ്യടക്കുമ്പോഴും ഈറ്റയുപയോഗിച്ച് പരമ്പരാഗതരീതിയിൽ കുട്ടയും മുറവും നെയ്‌തെടുക്കുകയാണ് കൈത്തൊഴിൽ പഠിച്ച കുറച്ചുകുടുംബങ്ങൾ. കുരമ്പാലയിൽ ആതിരമലയ്ക്കു താഴ്ഭാഗത്തുള്ള ആശാരിയുടെ വടക്കേതിൽ ബാലകൃഷ്ണന്റെയും ലളിതകുമാരിയുടെയും ജീവിതമാർഗം ഇപ്പോഴും ഈറ്റയിൽ മെനഞ്ഞെടുക്കുന്ന ഉത്പന്നങ്ങളിൽ നിന്നുകിട്ടുന്ന വരുമാനമാണ്.

മുൻകാലങ്ങളിൽ പരമ്പ്, വട്ടി, ഉറി, പൂണി, ഉറി തുടങ്ങിയവ നെയ്തിരുന്നവർ ഇപ്പോൾ നെയ്യുന്നത് കുട്ടയും മുറവുമാണ്. ഇവിടെയുള്ള നാല് കുടുംബങ്ങൾ ഇവരേപ്പോലെ പരമ്പരാഗത തൊഴിൽ ചെയ്യുന്നുണ്ട്. ഈറ്റ കീറി മെനയാൻ പാകത്തിനുള്ള വള്ളിപോലെയാക്കിയാണ് ഒരോന്നും നെയ്‌തെടുക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വന്നിട്ടും മുറത്തിന് എന്നും പ്രിയമാണെന്ന് ബാലകൃഷ്ണൻ പറയുന്നു. ആവശ്യക്കാർ വീട്ടിൽവന്ന് വാങ്ങും. മൊത്തക്കച്ചവടക്കാരും വാങ്ങാൻ വരുന്നുണ്ട്.

രണ്ടുതരം ഈറ്റയാണ് നെയ്ത്തിനായി ഉപയോഗിക്കുന്നത്. കൊടിവാറും പരമ്പുവാറും. പരമ്പുവാർ പരമ്പിന്റെ നെയ്ത്തിനായുള്ളതാണ്. കൊടിവാർ മറ്റുള്ളവ നെയ്യാനും. 10 മുതൽ 20 വരെ എണ്ണമാണ് ഒരു കെട്ടിൽ ഉണ്ടാവുക. ഇതിന്റെ വില 88-ൽനിന്ന് 158 രൂപയായി ഉയർന്നതും ഇവർക്ക് ബുദ്ധിമുട്ടായി. ബാംബൂ കോർപ്പറേഷന്റെ സബ്‌സിഡി നിരക്കാണ് ഇത്. പുറത്തുനിന്നു വാങ്ങുമ്പോൾ ഇതിന് 350 മുതൽ 400 വരെ രൂപയാകും. നല്ല ഈറ്റയാണെങ്കിൽ ഒരു കെട്ടിൽനിന്ന് ശരാശരി 15 മുറം നെയ്‌തെടുക്കാനാകുമെന്ന് ബാലകൃഷ്ണൻ പറഞ്ഞു.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News