Sunday, November 28, 2021

തൊണ്ടിമുതലാണ് പോലും തൊണ്ടിമുതൽ, വെറുതെ മനുഷ്യനെ മിനക്കെടുത്താൻ; മാറ്റി തന്നാൽ ടേക്‌ എ ബ്രേക്ക്’ പദ്ധതിയിൽപ്പെടുത്തി ഇവിടെ റെസ്റ്റോറന്റും വിശ്രമകേന്ദ്രവും ശൗചാലയവും പണിയാം; ആവശ്യവുമായി കൂവപ്പടി പഞ്ചായത്ത് പ്രസിഡൻറ്

Must Read

വല്ലം-പാണംകുഴി റോഡിൽ കുറിച്ചിലക്കോട് പാലത്തിനു സമീപം കോടനാട് പോലീസ് കേസ് രജിസ്റ്റർചെയ്ത് തൊണ്ടിമുതലായി പിടിച്ചിട്ടിട്ടുള്ള, കാടുകയറിക്കിടക്കുന്ന വാഹനങ്ങൾ ഇവിടെനിന്ന് മാറ്റണമെന്ന് ആവശ്യം. 12 വാഹനങ്ങളാണ് ഇവിടെ പിടിച്ചിട്ടിരിക്കുന്നത്. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവാണ്‌ ഇൗ ആവശ്യം ഉന്നയിച്ചത്‌.

വർഷങ്ങളായി വാഹനങ്ങൾ സൂക്ഷിക്കുന്നതു മൂലം ഈ പ്രദേശമാകെ കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരിക്കയാണ്‌. ടൂറിസം കേന്ദ്രങ്ങളായ കോടനാട്, അഭയാരണ്യം, നെടുമ്പാറച്ചിറ, പാണംകുഴി മഹാഗണിത്തോട്ടം, ഹരിത ബയോ പാർക്ക്, പാണിയേലി പോര് എന്നിവിടങ്ങളിലേക്ക്‌ പോകാനുള്ള പ്രധാന റോഡാണിത്.

മലയാറ്റൂർ-കോടനാട് പാലം നിർമാണ സമയത്താണ് കുറിച്ചിലക്കോട് കവലയ്ക്കുസമീപം സൂക്ഷിച്ചിരുന്ന വാഹനങ്ങൾ താത്‌കാലികമായി പുഞ്ചക്കുഴി പാലത്തിനു സമീപത്തേക്ക്‌ മാറ്റിയത്. എന്നാൽ, ഇതുവരെ ഇവ ഇവിടെനിന്ന് മാറ്റാൻ നടപടിയായില്ല.

വാഹനങ്ങൾ ഇവിടെനിന്ന്‌ മാറ്റുന്നതിനു വേണ്ട നടപടി ഉണ്ടാകണമെന്ന് റൂറൽ എസ്.പി. യോടും പൊതുമരാമത്ത് വകുപ്പിനോടും ആവശ്യപ്പെടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പറഞ്ഞു.

വിനോദസഞ്ചാരികളെത്തുന്ന പ്രദേശമായതിനാൽ ‘ടേക്‌ എ ബ്രേക്ക്’ പദ്ധതിയിൽപ്പെടുത്തി ഇവിടെ റെസ്റ്റോറന്റും വിശ്രമകേന്ദ്രവും ശൗചാലയവും പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാനും തയ്യാറാകണമെന്ന്‌ അവർ ആവശ്യപ്പെട്ടു.

പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, പി.വി. സുനിൽ, ജിജി ശെൽവരാജ്, മായാ കൃഷ്ണകുമാർ, സിനി എൽദോ, എം.പി. പ്രകാശ് എന്നിവരും സ്ഥലം സന്ദർശിച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News