Wednesday, July 28, 2021

മരിക്കുന്നതിന് മുന്‍പ് എഴുതിവച്ച കുറിപ്പില്‍ പോലും മരണകാരണമായവരെ കുറിച്ച് എഴുതിയിട്ടും നടപടി ഉണ്ടായില്ല;ആയിരംതെങ്ങില്‍ സുന്ദരന്‍ നമ്പ്യാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകനും ഭാര്യയ്ക്കുമെതിരെ പരാതി

Must Read

കണ്ണൂര്‍ കണ്ണപുരം ആയിരംതെങ്ങില്‍ സുന്ദരന്‍ നമ്പ്യാര്‍ (70) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകനും ഭാര്യയ്ക്കുമെതിരെ പരാതി. മരിച്ച സുന്ദരന്‍ നമ്പ്യാരുടെ ഭാര്യയാണ് പരാതിി നൽകിയത്. ഗാര്‍ഹിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

കഴിഞ്ഞ ഏപ്രില്‍ 12നാണ് സുന്ദരന്‍ നമ്പ്യാര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. സ്വത്തുക്കള്‍ ഭാഗം വച്ചതിന് ശേഷം മകനും ഭാര്യയും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരിക്കുന്നതിന് മുന്‍പ് എഴുതിവച്ച കുറിപ്പില്‍ പോലും മരണകാരണമായവരെ കുറിച്ച് എഴുതിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

Leave a Reply

Latest News

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ...

More News