ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാലയിലെ ഒൻപതുമുത്തുകൾ കാണാതായെന്ന പരാതിയിൽ രേഖകൾ പരിശോധിക്കുമെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ.രാജേഷ് കുമാർ

0

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാലയിലെ ഒൻപതുമുത്തുകൾ കാണാതായെന്ന പരാതിയിൽ രേഖകൾ പരിശോധിക്കുമെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ.രാജേഷ് കുമാർ പറഞ്ഞു. ദേവസ്വം വിജിലൻസ് സംഘം വ്യാഴാഴ്ച ക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മുട്ടുശാന്തിക്കാരുടെയും മൊഴിയെടുത്തു. ദേവസ്വം ഗസ്റ്റ് ഹൗസിൽ ഓരോരുത്തരെ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.

ദേവസ്വം തിരുവാഭരണം കമ്മീഷണറുടെയും വിജിലൻസ് എസ്.പി.യുടെയും റിപ്പോർട്ടുകൾ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ.വാസുവിന് കൈമാറിയിരുന്നു. രുദ്രാക്ഷംകെട്ടിയ സ്വർണമാലയിലെ ഒൻപത്‌ മുത്തുകൾ കാണാനില്ലെന്നും മാല മാറ്റിവെച്ചതാണോയെന്നതുൾപ്പെടെ അന്വേഷിക്കണമെന്നുമാണ് ദേവസ്വം തിരുവാഭരണം കമ്മീഷണർ എസ്.അജിത്കുമാർ നൽകിയ റിപ്പോർട്ടിലുള്ളത്‌.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോലീസിന് നൽകിയ പരാതിയിൽ 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല നഷ്ടപ്പെട്ടെന്നാണുള്ളത്. ബുധനാഴ്ച മുൻ മേൽശാന്തിയിൽനിന്ന്‌ ദേവസ്വം വിജിലൻസ് മൊഴിയെടുത്തിരുന്നു

Leave a Reply