Sunday, September 26, 2021

എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ അജ്ഞാതർ അറവുമാലിന്യം തള്ളി

Must Read

എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ അജ്ഞാതർ അറവുമാലിന്യം തള്ളി. കഴിഞ്ഞ രാത്രിയാണ് സംഭവം. ചാക്കിലാക്കിയാണ് മാലിന്യം സെമിത്തേരിയിൽ തള്ളിയത്. പള്ളി കമ്മറ്റിയുടെ പരാതിയിൽ എരുമേലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

രാ​വി​ലെ സെ​മി​ത്തേ​രി​യി​ൽ എ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. പി​ന്നാ​ലെ ഇ​ട​വ​ക വി​കാ​രി ഫാ.​വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ലി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി. പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് വേ​ണ​മെ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ പി​തൃ​വേ​ദി കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News