Saturday, May 15, 2021

ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി

Must Read

കൊച്ചി: എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനം. ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി. കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഡൽഹിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ജില്ലയിൽ നാലയിരത്തിന് മുകളിലാണ് തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിക്കുകയാണ്. ജില്ലയിൽ ഇന്നലെ 4548 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4477 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 66 പേരുടെ ഉറവിടം വ്യക്തമല്ല. 572 പേരാണ് ജില്ലയിൽ രോഗ മുക്തി നേടിയത്.

ജില്ലയിൽ കഴിഞ്ഞ നാല് ദിവസത്തിൽ സ്ഥിരീകരിച്ചവരുടെ എണ്ണം 16,136 ആണ്. 29,708 പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News