എറണാകുളം തീപിടിത്തം: വിദഗ്ധ ചികിത്സ ഉറപ്പാക്കിയെന്ന് മന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി​യി​ലെ തീ​പി​ടി​ത്ത​ത്തെത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു വിദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ സ​ഹാ​യി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഒ​ഫ്ത്താ​ല്‍​മോ​ള​ജി ഡോ​ക്ട​ര്‍​മാ​രു​ടെ​യും സ്‌​പെ​ഷ്യ​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ​യും സേ​വ​ന​വും ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ആ​രും ത​ന്നെ ഗു​രു​ത​രാ​വ​സ്ഥ​യി​ലി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

51 പേ​രാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. പു​ല്‍​തൈ​ലം ഉ​ണ്ടാ​ക്കു​ന്ന ക​മ്പ​നി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​യ​ണ​യ്ക്കാ​നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സി​ലെ​യും ക​മ്പ​നി​യി​ലെ​യും ആ​ള്‍​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് കെ​മി​ക്ക​ല്‍ പ​രി​ക്കു​ക​ളു​ണ്ടാ​യ​ത്.

ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്കാ​യി ര​ണ്ട് പ്ര​ത്യേ​ക വാ​ര്‍​ഡു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജ​മാ​ക്കി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ഏ​കോ​പ​ന​ത്തി​ല്‍ സ​ര്‍​ജ​റി, മെ​ഡി​ക്ക​ല്‍, ഒ​ഫ്ത്താ​ല്‍​മോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ​ത്. ഭ​ക്ഷ​ണം, വ​സ്ത്രം തു​ട​ങ്ങി​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലൊ​രു​ക്കി​യി​ട്ടു​ണ്ട്.

Leave a Reply