രാമാനുജാചര്യയുടെ സമത്വ പ്രതിമ; ഇത് പുതിയ ഇന്ത്യ ചൈന നിർഭർ ആണോ ? കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ നയത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

0

ന്യൂഡെൽഹി: ഹൈദരാബാദിലെ ഷംഷാബാദിലുള്ള ശ്രീ രാമാനുജാചര്യയുടെ സമത്വ പ്രതിമയെ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ നയത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതിയ ഇന്ത്യ ചൈന നിർഭർ ആണോയെന്ന് രാഹുൽ ചോദിച്ചു.

‘സമത്വ പ്രതിമ ചൈനയിൽ നിർമിച്ചതാണ്. പുതിയ ഇന്ത്യ ചൈന നിർഭർ ആണ്’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഹൈദരാബാദിലെ രാമാനുജാചാര്യയുടെ 216 അടി ഉയരത്തിലുള്ള പ്രതിമ ചൈനീസ് കോർപ്പറേഷൻ നിർമിച്ചതാണെന്നാണ് ഇതിന്റെ പ്രോജക്ട് വെബ്സൈറ്റിൽ പറയുന്നത്. 135 കോടിയുടെ പ്രതിമയുടെ കരാർ ചൈനയിലെ എയ്റോസൺ കോർപ്പറേഷന് 2015-ലാണ് നൽകിയത്.

ഈ മാസം അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാച്ഛാദനം നടത്തിയത്. ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ വരുന്ന കെട്ടിടസമുച്ചയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ‘പഞ്ചലോഹം’ കൊണ്ടാണ് 216 അടി ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളിൽ ഒന്നാണിത്.

Leave a Reply