പിന്തുണയല്ല, തുല്യതയാണ് ആവശ്യം: ഡബ്ല്യൂസിസി

0

തി​രു​വ​ന​ന്ത​പു​രം: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് ആ​വ​ശ്യം വേ​ണ്ട സ​മ​യ​ത്ത് പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂ​സി​സി. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യെ സം​ശ​യി​ക്കു​ന്ന​താ​യും ഡ​ബ്ല്യൂ​സി​സി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വി​മ​ർ​ശി​ച്ചു.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് വേ​ണ്ടി​യി​രു​ന്ന സ​മ​യ​ത്ത്, വേ​ണ്ടി​യി​രു​ന്ന രീ​തി​യി​ൽ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ന​ൽ​കു​ന്നു എ​ന്നു പ​റ​യു​ന്ന ഈ ​പി​ന്തു​ണ​യും ബ​ഹു​മാ​ന​വും ഏ​തു രീ​തി​യി​ലാ​ണ് വ്യാ​ഖ്യാ​നി​ക്ക പ്പെ​ടേ​ണ്ട​തെ​ന്ന് ഡ​ബ്ല്യൂ​സി​സി ചോ​ദി​ച്ചു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ്‌ ഷെ​യ​ർ ചെ​യ്യു​ക​യ​ല്ലാ​തെ സം​ഘ​ട​ന​ക​ളും, കൂ​ട്ടാ​യ്മ​ക​ളും തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് തു​ല്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന തി​നും, സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്നു​ണ്ടോ? പു​രു​ഷ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, സ്ത്രീ​ക​ൾ​ക്ക് ന്യാ​യ​വും ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ പ്ര​വ​ർ​ത്ത​നാ​ന്ത​രീ​ക്ഷം ഉ​ണ്ടെ​ന്നും, അ​വ​ർ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്നും ഉ​റ​പ്പു​വ​രു​ത്താ​ൻ ത​യാ​റാ​കു​ന്നു​ണ്ടോ? ഇ​താ​ണ് ത​ങ്ങ​ൾ​ക്ക് വേ​ണ്ട പി​ന്തു ണ​യെ​ന്നും ഡ​ബ്ല്യൂ​സി​സി പ​റ​യു​ന്നു.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ അ​തി​ജീ​വ​നാ​നു​ഭ​വം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​പ്പോ​ൾ നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ന​ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ്ര​മു​ഖ​ർ പ​ല​രും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

Leave a Reply