Home Kerala റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിൻ്റെ ദേഹത്തു കൂടെ റോഡ് റോളർ...

റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിൻ്റെ ദേഹത്തു കൂടെ റോഡ് റോളർ കയറി ഇറങ്ങി

0

തൊടുപുഴ: റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിൻ്റെ ദേഹത്തു കൂടെ റോഡ് റോളർ കയറി ഇറങ്ങി. ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി മണിക്കുട്ടന്‍ (29) ആണ് മരിച്ചത്.

ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ശരീരം. ദീര്‍ഘനാളായി അപസ്മാരത്തിനായി ചികിത്സയിലാണ്. ദേവികുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

താഴെ വീണ മണിക്കുട്ടന്റെ ദേഹത്തുകൂടെ റോളര്‍ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടൊയിരുന്നു അപകടം. ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്ക് പോകുന്ന വഴിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണ് നീക്കുന്നതിനിടയിലായിരുന്നു അപകടം.

സൂര്യനെല്ലി സിങ്കുകണ്ടം ഷണ്‍മുഖവിലാസിലെ അശ്വതിയാണ് ഭാര്യ. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം.

English summary

Epilepsy while driving a road roller. The young man fell down and got into the road roller. The deceased has been identified as Manikuttan (29) of Devikulam.