Sunday, October 17, 2021

പി.എഫ്‌. പെന്‍ഷന്‍ മിനിമം 3,000 രൂപയാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന്‌ ഇ.പി.എഫ്‌.ഒ. നിലവില്‍ ഇതിനുള്ള ഫണ്ട്‌ ഇല്ലെന്നും മറുപടി

Must Read

കൊച്ചി: പി.എഫ്‌. പെന്‍ഷന്‍ മിനിമം 3,000 രൂപയാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന്‌ ഇ.പി.എഫ്‌.ഒ. നിലവില്‍ ഇതിനുള്ള ഫണ്ട്‌ ഇല്ലെന്നും മറുപടി.
മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കണമെന്ന്‌ എംപ്ലോയീസ്‌ പെന്‍ഷന്‍ സ്‌കീം 95 കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ്‌ ഇ.പി.എഫ്‌.ഒ. പെന്‍ഷന്‍ വിഭാഗം മേധാവി വിശാല്‍ അഗര്‍വാള്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌.
നിലവില്‍ കൂടുതല്‍ പെന്‍ഷന്‍ കൊടുക്കാന്‍ ഫണ്ടില്ലെന്നും അഗര്‍വാള്‍ അറിയിച്ചു.പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കാന്‍ ഇ.പി.എഫ്‌.ഒ. നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇ.പി.എഫ്‌.ഒ. വീണ്ടും സമീപിച്ചപ്പോള്‍ വിഷയത്തിന്‍മേല്‍ എല്ലാ കക്ഷികളുടെയും വാദം വിശദമായി കേള്‍ക്കണമെന്ന്‌ സുപ്രീം കോടതി ഉത്തരവായതായി മറുപടിയില്‍ പറയുന്നു.
പെന്‍ഷന്‍ പരിഷ്‌കരണത്തിനായി രൂപീകരിച്ച കോഷിയാരി സമിതി റിപ്പോര്‍ട്ട്‌ പ്രകാരം മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കാന്‍ ഇ.പി.എസിലേക്ക്‌ സര്‍ക്കാര്‍ വിഹിതം നിലവിലെ 1.16 ശതമാനത്തില്‍ നിന്ന്‌ 8.33 ശതമാനമാക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തിരുന്നതായും കത്തില്‍ പറയുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News