Sunday, September 19, 2021

ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ

Must Read

ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 423 റൺസെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റ് ശേഷിക്കേ 345 റണ്‍സ് ലീഡായി ആതിഥേയർക്ക്.

ഓ​പ്പ​ണ​ർ​മാ​രാ​യ റോ​യ് ബേ​ണ്‍​സും (61) ഹ​സീ​ബ് ഹ​മീ​ദും (68) സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ച​ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ വി​ക്ക​റ്റ് വീ​ണ​പ്പോ​ഴേ​ക്കും ഇ​ന്ത്യ 57 റ​ണ്‍​സ് ലീ​ഡ് വ​ഴ​ങ്ങി​യി​രു​ന്നു. ഒ​ന്നാം വി​ക്ക​റ്റി​ൽ 135 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ർ​മാ​ർ പി​രി​ഞ്ഞ​ത്. മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ ഡേ​വി​ഡ് മ​ല​നും (70) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ടി​ന്‍റെ (121) പ്ര​ക​ട​ന​മാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്.

നേ​രി​ട്ട 124-ാം പ​ന്തി​ൽ ഒ​രു ഫോ​റി​ലൂ​ടെ റൂ​ട്ട് സെ​ഞ്ചു​റി തി​ക​ച്ചു. 14 ഫോ​റി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് റൂ​ട്ട് 121 റ​ണ്‍​സ് നേ​ടി​യ​ത്, റൂ​ട്ടി​ന്‍റെ 23-ാം ടെ​സ്റ്റ് സെ​ഞ്ചു​റിയും ഇ​ന്ത്യ​ക്കെ​തി​രാ​യ എ​ട്ടാ​മ​ത്തെ​യുമായിരുന്നു. ഇ​ന്ത്യ​ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ മൊ​ഹ​മ്മ​ദ് സി​റാ​ജും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News