Sunday, December 5, 2021

കോവിഡ്‌ നെഗറ്റീവായ യാത്രികര്‍ക്ക്‌ കുറഞ്ഞ ചെലവിലുള്ള കോവിഡ്‌ പരിശോധനാ സംവിധാനം ഉപയോഗിക്കാന്‍ അനുമതി നല്‍കി ഇംഗ്ലണ്ട്‌

Must Read

ലണ്ടന്‍: ചുവപ്പുപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളില്‍നിന്നുള്ള അംഗീകൃത വാക്‌സിനെടുത്ത കോവിഡ്‌ നെഗറ്റീവായ യാത്രികര്‍ക്ക്‌ കുറഞ്ഞ ചെലവിലുള്ള കോവിഡ്‌ പരിശോധനാ സംവിധാനം ഉപയോഗിക്കാന്‍ അനുമതി നല്‍കി ഇംഗ്ലണ്ട്‌. ചെലവുകൂടിയ പി.സി.ആര്‍. പരിശോധനയ്‌ക്കു പകരം ലാറ്ററല്‍ ഫ്‌ളോ ടെസ്‌റ്റി (എല്‍.എഫ്‌.ടി) നു വിധേയരായാല്‍ മതിയെന്ന പുതിയ ചട്ടം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക്‌ ആശ്വാസമേകുന്നതാണ്‌ തീരുമാനം. വിനോദസഞ്ചാരമേഖലയുടെ ഉണര്‍വിന്‌ ഉത്തേജനം പകരുന്നതാണിത്‌. ഇന്ത്യ ഉള്‍പ്പെടെ നൂറോളം രാജ്യങ്ങളില്‍നിന്നു വാക്‌സിനെടുത്തശേഷം ഇംഗ്ലണ്ടിലെത്തുന്നവരെ മടങ്ങിയെത്തുന്ന തദ്ദേശീയര്‍ക്കു തുല്യമായി പരിഗണിക്കുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. എല്‍.എഫ്‌.ടിയില്‍ കോവിഡ്‌ പോസിറ്റീവാകുന്നവര്‍ പി.സി.ആര്‍. ടെസ്‌റ്റിനു വിധേയരാകണം.
ഇംഗ്ലണ്ട്‌ അംഗീകരിക്കാത്ത വാക്‌സിനെടുത്തശേഷമെത്തുന്ന യാത്രികര്‍ രാജ്യത്തെത്തി രണ്ട്‌, എട്ട്‌ ദിവസങ്ങളില്‍ പി.സി.ആര്‍. പരിശോധനയ്‌ക്കു വിധേയരാകണം. ഇവര്‍ക്കു 10 ദിവസത്തെ ഏകാന്തവാസവും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News