Friday, April 16, 2021

രണ്ടു വർഷം മുമ്പ്മാതാ അമൃതാനന്ദമയി മഠത്തിനെതിരെ വന്ന എൻഫോഴ്സ്മെൻ്റ് കേസ് ആകാശത്ത് പോയോ അറബിക്കടലിൽ പോയോ എന്നറിയില്ല; എന്തായാലും പി രാധാകൃഷ്ണൻ്റെ മകൾക്ക് മഠത്തിൻ്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടി

Must Read

10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: 10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി ജൂൺ...

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജി എം എല്‍ എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജി എം എല്‍ എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലന്‍സ്...

കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ഇൻഡോർ: കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരു മെഡിക്കൽ ഷോപ്പ് ഉടമയും മെഡിക്കൽ റെപ്രസന്‍റേറ്റീവും ഉൾപ്പെടുന്നു. കോ​വി​ഡ്...

മിഥുൻ പുല്ലുവഴി

സ്വർണക്കടത്തിനും കിഫ്ബിക്കും പിന്നാലെ ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടൽ. ക്രൈം എഡിറ്റര്‍ ടി. പി നന്ദകുമാർ 2006 ൽ നൽകിയ പരാതിയിലാണ് ഇ.ഡിയുടെ ഇടപെടല്‍. ഇത് മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്തിരിക്കുന്ന ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ ഉൾപ്പെടുന്ന ടീമിൻ്റെ ഇടപെടൽ കൊണ്ടാണെന്നാണ് വിവരം.

എന്നാൽ രണ്ടു വർഷം മുമ്പ്മാതാ അമൃതാനന്ദമയി മഠത്തിനെതിരെ വന്ന എൻഫോഴ്സ്മെൻ്റ് കേസ് ആകാശത്ത് പോയോ അറബിക്കടലിൽ പോയോ എന്നറിയില്ല. എന്തായാലും പി രാധാകൃഷ്ണൻ്റെ മകൾക്ക് മഠത്തിൻ്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടി. എങ്ങനെയെന്ന് ആർക്കും അറിയില്ല. കേസ് തേച്ച് മാച്ച് കളഞ്ഞതിന് പിന്നിലും പി.രാധാകൃഷ്ണൻ ആണെന്നാണ് ആക്ഷേപം. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണൻ.

ലാവ്ലിൻ കേസിൽ തെളിവുകൾ ഹാജരാക്കാൻന്‍ നന്ദകുമാറിനോട് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കി. 2006ല്‍ നല്‍കിയ പരാതിയിലാണ് നടപടി.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ പി. രാധാകൃഷ്ണനെതിരെ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിച്ച ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

മുഖ്യമന്ത്രിയുടെ പേരു പറയാൻ പി രാധാകൃഷ്ണൻ നിർബന്ധിച്ചതായാണ് സ്വപ്നയുടെ ശബ്ദ സന്ദേശത്തിലുള്ളത്. മാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദം തന്റേതെന്നു സ്വപ്ന സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകാൻ ഇഡി നിർബന്ധിച്ചെന്നു സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയുമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് സർക്കാർ‌ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തുടർനടപടി എന്താകണമെന്നതിനെക്കുറിച്ച് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News