ശ്രീനഗർ: ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ കള്ളപ്പണം വെളിപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 15 ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഡൽഹിയിലെ ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിപ്പ്. ഒരു വർഷത്തോളം കരുതൽ തടങ്കലിൽ പാർപ്പിച്ച അറുപതുകാരിയായ പിഡിപി നേതാവിനെ കഴിഞ്ഞ വർഷം അവസാനമാണ് മോചിപ്പിച്ചത്.
English summary
Enforcement Directorate issues notice to former Jammu and Kashmir Chief Minister Mehbooba Mufti in money laundering case