Saturday, May 15, 2021

കൂത്താട്ടുകുളത്ത് വംശനാശ ഭീഷണി നേരിടുന്ന പൊന്നുടുമ്പിനെ കണ്ടെത്തി

Must Read

കൊച്ചി: കൂത്താട്ടുകുളത്ത് വംശനാശ ഭീഷണി നേരിടുന്ന പൊന്നുടുമ്പിനെ കണ്ടെത്തി. കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിലെ കുഴിക്കാട്ടുകുന്ന് ഭാഗത്ത് വീട്ടുവളപ്പിലാണ് വംശനാശ ഭീഷണി നേരിടുന്ന പൊന്നുടുമ്പിന്റെ കുഞ്ഞിനെയാണ് കണ്ടെത്തിയത്.

വെട്ടിക്കാട്ടുപാറ കുമ്പളവേലിൽ രാജുവിന്റെ വീട്ടുവളപ്പിൽ വച്ചിരുന്ന പാത്രത്തിൽ കയറിയ നിലയിലായിരുന്നു 20 സെന്റീമീറ്റർ നീളമുള്ള പൊന്നുടുമ്പിൻകുഞ്ഞ്. വനംവകുപ്പ് അധികൃതർ നിർദേശിച്ചതനുസരിച്ച് രാജു അതിനെ അടുത്തുള്ള പൊന്തക്കാട്ടിൽ തുറന്നു വിട്ടു.

സ്വർണ നിറമുള്ള പുള്ളികളും വരകളും നിറഞ്ഞ പൊന്നുടുമ്പ് വളരുമ്പോൾ ഈ നിറം മങ്ങി തവിട്ടുനിറമാകും. ഗോൾഡൻ മോനിറ്റർ ലിസാർഡ്, ബംഗാൾ മോനിറ്റർ ലിസാർഡ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഇനം ഉടുമ്പുകൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. പാമ്പിന്റെ മുട്ടകളാണ് ഇവയുടെ ഇഷ്ട ഭക്ഷണം.

English summery

Endangered goldfish found at Koothattukulam

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News