Thursday, May 13, 2021

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ തൊഴിൽ തട്ടിപ്പ്; ജാഗ്രത നിർദേശവുമായി കേരളാ പോലിസ്

Must Read

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ തൊഴിൽ തട്ടിപ്പ്. തട്ടിപ്പുകാർ എസ് ബി ഐ യുടേതിന് സമാനമായ വെബ്‌സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. എസ് ബി ഐ ൽ ജോലിക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ എന്ന പേരിൽ ആളുകളുടെ പേരുവിവരം വ്യാജ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ശേഷം നിയമന ഉത്തരവ് നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നല്കയിരിക്കുന്നത്.

നിയമനത്തിന് തെരെഞ്ഞെടുക്കപ്പെടുന്നവരുടെയോ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെയോ പേര് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറില്ലെന്ന് എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർഥികളുടെ റോൾ നമ്പറോ രെജിസ്ട്രേഷൻ നമ്പറോ മാത്രമേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കൂ. തെരെഞ്ഞെടുക്കപ്പെടുന്നവരെ വിവരം വ്യക്തിപരമായി അറിയിക്കും. ഇതിനായി ഇമെയിൽ എസ് എം എസ് , തപാൽ സൗകര്യങ്ങളാണ് ഉപയോഗിക്കുക.

നിയമനനടപടികളുടെ എല്ലാ വിവരങ്ങളും ………… എന്നിവയിൽ പ്രസിദ്ധീരിക്കും. ഇത്തരത്തിലുള്ള എന്തെങ്കിലും അറിയിപ്പ് ലഭിച്ചാൽ ബാങ്കിന്റെ നിയമന വിഭാഗവുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കണം.

English summery

Employment fraud in the name of State Bank of India; Kerala Police issues alert

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News