Wednesday, March 3, 2021

പ്രതിക്ഷേധചൂടണയുന്നില്ല ; ഭിക്ഷാടനത്തിനും ശയനപ്രദക്ഷണത്തിനും പിന്നാലെ മുട്ടിലിഴയൽ സമരമുറയുമായി ഉദ്യോഗാർത്തികൾ; സമരത്തിനിടെ ഒരു ഉദ്യോഗാർത്തി കുഴഞ്ഞു വീണു

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെതിരെ പ്രതിഷേധിക്കുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി. ഭിക്ഷാടനവും ശയനപ്രദക്ഷിണവും എന്ന് തുടങ്ങി പയറ്റിതെളിയിക്കാൻ സമരമുറകൾ ഏറെയുണ്ടെന്നതിന്റെ സൂചനയായി സമരം നീളുന്നു. മുട്ടിലിഴയൽ സമരത്തില്‍ പങ്കെടുത്ത ഒരു ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തങ്ങളുടെ നിസ്സഹായാവസ്ഥയാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സമര നേതാക്കള്‍ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി നീട്ടുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് മന്ത്രിസഭാ യോഗത്തില്‍ അനുഭാവ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം നടത്തിയത്

English summary

Employees with knee-jerk strikes after begging and bedtime; During the strike, an employee collapsed

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News