Thursday, May 13, 2021

ജീവനക്കാരെ കടയ്ക്കുള്ളലിട്ട് ഷട്ടറിട്ടു;വ്യാപാരിക്ക് മർദനമേറ്റു; ചാരുംമൂട്ടിൽ ഹർത്താൽ

Must Read

ചാരുംമൂട് ∙ വ്യാപാരിക്ക് മർദനമേറ്റു. ചാരുംമൂട് ടൗണിൽ എവൺ -ഫാൻസി നടത്തുന്ന ഓച്ചിറ മഠത്തിക്കാരായ്മ മുറി സഫയിൽ ഹസൻകുഞ്ഞി (54)നാണ് മർദനമേറ്റത്. മൂക്കിന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമം നടത്തിയ താമരക്കുളം വേടരപ്ലാവ് ആര്യദർശിൽ വിജയകുമാറിനെ സംഭവ സ്ഥലത്തു നിന്നും നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.

കടയിലെ രണ്ടു വനിതാ ജീവനക്കാരെ കടയ്ക്കുള്ളിലാക്കി ഷട്ടർ ഇട്ടതായും പരാതിയുണ്ട്. ഇന്നലെ വെകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. റമസാൻ വ്രതമനുഷ്ഠിച്ചു വരുന്ന ഹസൻ കുഞ്ഞ് സമീപമുള്ള പള്ളിയിൽ നിന്നും നമസ്കാരം കഴിഞ്ഞ് കടയിലേക്കെത്തിയപ്പോൾ വിജയകുമാർ കടയ്ക്കുള്ളിൽ വച്ച് മർദിക്കുകയായിരുന്നു. ഇതിനിടെ വിജയകുമാർ കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും മൂക്കിന് ആഞ്ഞിടിക്കുകയും ചെയ്തായി ഹസൻ കുഞ്ഞ് പൊലീസിന് മൊഴി നൽകി.

ശക്തമായ ഇടിയിൽ മുക്കിന്റെ പാലത്തിന്‌ പൊട്ടലേറ്റതിനാൽ നൂറനാട്ടെ സ്വകാര്യാശുപത്രിയിൽ നിന്നും ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പണത്തിന്റെ ഇടപാട് സംബന്ധിച്ച് വിജയകുമാർ ഇടക്കിടയ്ക്ക് കടയിലെത്തി വഴക്കുണ്ടാക്കുമായിരുന്നെന്ന് കടയിലെ ജീവനക്കാർ പറയുന്നു. മൂന്നാഴ്ചയായി തുറക്കാതിരുന്ന കട ഇന്നലെയാണ് തുറന്നത്. രാവിലെ കട വൃത്തിയാക്കാൻ വനിതാ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ട് ഹസൻ കുഞ്ഞ് വീട്ടിലേക്ക് പോയിരുന്നു. അൽപസമത്തിനകം എത്തിയ വിജയകുമാർ ജീവനക്കാരെ കടയ്ക്കുള്ളലിട്ട് ഷട്ടറിട്ടതായും പരാതിയുണ്ട്.

ചാരുംമൂട്ടിൽ 30 വർഷത്തോളമായി വാടകക്കെട്ടിടത്തിൽ വ്യാപാരം നടത്തിവരികയാണ് ഹസൻ കുഞ്ഞ്. ഹസൻ കുഞ്ഞിൽ നിന്നും പൊലീസെത്തി മൊഴിയെടുത്തു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ഗിരീഷ് അമ്മ എന്നിവർ പ്രതിഷേധിച്ചു. അക്രമം നടത്തിയ ആൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 വരെ ചാരുംമൂട്ടിൽ വാർത്താൽ നടത്തുമെന്നും വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

English summery

Employees shut down shop; trader beaten; Charummoottil hartal

Leave a Reply

Latest News

മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായതിന്‍റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ വ്യാപനം ​രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന്​...

More News