Sunday, December 5, 2021

കൊറോണയ്ക്കൊപ്പം എലിയും കൊതുകും പണി തുടങ്ങി; ആശങ്കയുയർത്തി ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വൈറൽ പനിയും

Must Read

കൊച്ചി : കോവിഡിനു പിന്നാലെ ആശങ്കയുയർത്തി ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വൈറൽ പനിയും കൂടുന്നു. അതിൽ, എലിപ്പനി സ്ഥിരീകരണ നിരക്ക് മുൻ വർഷത്തെക്കാൾ കൂടുതലാണ്. ഈ വർഷം 304 സംശയിക്കപ്പെടുന്ന കേസുകളും 133 സ്ഥിരീകരിച്ച എലിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാല് മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. 19 മരണം എലിപ്പനി മൂലമാണെന്ന് കരുതുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബർ വരെ മൊത്തം 40 എലിപ്പനി കേസുകളും സ്ഥിരീകരിക്കാത്ത 301 കേസുകളുമാണ് ഉണ്ടായിരുന്നത്. രണ്ട് മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. 11 മരണം സ്ഥിരീകരിച്ചിട്ടില്ല.

രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റു വസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പടരുന്നത്. അതിനിടെ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവയും പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കോവിഡിന്റെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളുടെ കൂടി ലക്ഷണമാണ്.

ചികിത്സ തേടാൻ വൈകുന്നു

റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങൾ എല്ലാംതന്നെ പ്രതിരോധ മരുന്ന് കഴിക്കാതെയും യഥാസമയം ചികിത്സ തേടാത്തതുമാണ്. രോഗ സാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നതുവരെ മലിനജലത്തിൽ സമ്പർക്കം വരുന്ന ജോലികൾ ചെയ്യാതിരിക്കണം. വെള്ളക്കെട്ടിലിറങ്ങുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും കട്ടി കൂടിയ റബ്ബർ കാലുറകളും െെകയുറകളും ധരിക്കണം. പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, ക്ഷീണം എന്നിവയാണ് എലിപ്പനി ലക്ഷണം

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News