Thursday, July 29, 2021

അപ്രൈസറുടെ സേവനം സ്ഥിരമായി ഇല്ലാത്തമാഞ്ഞാലി സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 11 പേർ ചേർന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തു

Must Read

കരുമാല്ലൂർ: മാഞ്ഞാലി സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 11 പേർ ചേർന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തു. ബാങ്കിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാഞ്ഞാലി സഹകരണ ബാങ്കിന്റെ ഈസ്റ്റ് ശാഖയിലാണ് ഇത്രയും വലിയ കബളിപ്പിക്കൽ നടന്നത്. കഴിഞ്ഞ മാർച്ചിനു ശേഷം പണയപ്പെടുത്തിയ ഉരുപ്പടികൾ അപ്രൈസറുടെ സാന്നിധ്യത്തിൽ പരിശോധനയ്ക്കെടുത്തപ്പോഴാണ്‌ വിവരം പുറത്തുവരുന്നത്.

പരിശോധനയ്ക്കെടുത്ത ഒരു ആഭരണം മുക്കുപണ്ടമായിരുന്നു. തുടർന്നു വിശദമായി പരിശോധന നടത്തിയപ്പോൾ മാഞ്ഞാലി പ്രദേശത്തുതന്നെയുള്ള ഒരു സംഘം പേർ പണയംെവച്ച ആഭരണങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി. ഈ ശാഖയിൽ കാര്യമായ പരിശോധനയില്ലാതെയാണ് ആഭരണങ്ങൾ പണയത്തിലെടുക്കുന്നത്. അപ്രൈസറുടെ സേവനം സ്ഥിരമായില്ലതാനും. ഇതു മുതലാക്കിയാണ്‌ തട്ടിപ്പുകാർ പദ്ധതി ആസൂത്രണം ചെയ്തതെന്നാണു വിവരം.

ആഭരണങ്ങളെല്ലാം ഒരേ തരത്തിൽ നിർമിച്ചതാണോ എന്ന് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സംഭവം ആസൂത്രിതമാണെന്ന് ബോധ്യപ്പെടും. 11 പേർക്കെതിരേയാണ്‌ ബാങ്ക് പരാതിപ്പെട്ടിരിക്കുന്നതെങ്കിലും നാലുപേർക്കെതിരേ മാത്രമാണ് ആലങ്ങാട് പോലീസ് കേസെടുത്തത്.

ബാക്കിയുള്ളവരെ കേസിൽ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതിപ്പെടാതിരുന്നതുകൊണ്ട് പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സാഹചര്യം ലഭിച്ചെന്നും ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്നും ബാങ്ക് ഭരണസമിതിയിലെ പ്രതിപക്ഷമായ യു.ഡി.എഫ്. പ്രതിനിധികൾ പറഞ്ഞു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News